|    Jul 27 Thu, 2017 12:19 pm
FLASH NEWS

ലോഡ്ജുകളില്‍ റെയ്ഡ്; അഞ്ച് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു

Published : 2nd October 2016 | Posted By: SMR

തൊടുപുഴ: പെരുമ്പള്ളിച്ചിറയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി പോലിസ് പരിശോധന നടത്തി.അഞ്ചു വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് ശേഷം താക്കീതും.ഉപദേശവും നല്‍കി മാതാപിതാക്കളൊടൊപ്പം ഇന്നലെ രാവിലെ വിട്ടയച്ചു.
കോളജിനു നാലുകിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ വീട്ടില്‍ പോലിസ് പരിശോധന നടത്തിയപ്പോഴാണ് രാത്രിയില്‍ വിദ്യാര്‍ഥികളെ മദ്യപിച്ച് നിലതെറ്റിയ രീതിയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ഈ മേഖലയില്‍ വ്യാപകമായി നടത്തിയ പരിശോധനയില്‍ ലോഡ്ജുകളില്‍ ഉപയോഗിച്ച നൂറുകണക്കിനു മദ്യകുപ്പികളാണ് കണ്ടെത്തിയത്.വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് മാഫിയ ബന്ധമെന്ന് സ്ഥീരികരിക്കുന്ന സുപ്രധാന വിവരങ്ങളാണ് പോലിസിനു ലഭിച്ചത്. മൂന്ന് പേര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്ന കെട്ടിടത്തില്‍ താമസിച്ചത് ഏഴ് പേരാണ്.
ഇവര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഈ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഞ്ചാവുമായി ഏതാനും വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. സമീപത്തെ സ്വകാര്യ കോളജിലെ കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷവും വിദ്യാര്‍ഥികള്‍ മുറിയെടുത്ത് താമസിക്കുന്നു.  ഇവരാണ് കഞ്ചാവ് വിതരണം നടത്തുന്നത്. ഈ ശൃംഘലയിലെ കുട്ടി സംഘങ്ങളെക്കുറിച്ചുവിവരങ്ങള്‍ തൊടുപുഴ പോലിസിനു ലഭിച്ചു. ഇവരുടെ നീക്കങ്ങള്‍ പോലിസ് നിരീക്ഷിച്ച് വരികയാണ്. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ ജോബിന്‍ ആന്റണി,തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലിസ് എസ്‌ഐ ടി ആര്‍ രാജന്‍,എഎസ്‌ഐ അശോകന്‍,അരുണ്‍,ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക