|    Mar 26 Sun, 2017 10:20 pm
FLASH NEWS

ലോഡ്ജില്‍ താമസിച്ചവരെ വെട്ടിപ്പരിക്കേല്‍പിച്ച കേസ്: പ്രതികള്‍ പിടിയില്‍

Published : 20th October 2016 | Posted By: SMR

പത്തനംതിട്ട: അടൂരില്‍ ലോഡ്ജില്‍ താമസിച്ചവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാല് വര്‍ഷത്തിന് ശേഷം രണ്ടുപേര്‍ പിടിയില്‍. പയ്യനല്ലൂര്‍ രാജേഷ് ഭവനില്‍ വിഷ്ണു(23)സംഭവസമയം പ്രായപൂര്‍ത്തിയാകാതിരുന്ന ഒരാളെയും കൂടിയാണ് പോലിസ് പിടികൂടിയത്. വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ എട്ടിന് പയ്യനല്ലൂരില്‍ നിന്നുമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. 2012 ഏപ്രില്‍ എട്ടിന് അപ്‌സര ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച എറണാകുളം സ്വദേശികളായ അരുണ്‍ ശിവന്‍,സുരേഷ് എന്നിവരെ വെട്ടിപരുക്കേല്‍പ്പിച്ച കേസിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഒന്നിച്ച് തൊഴില്‍ ചെയ്തു വരികയായിരുന്നു. ഇതിനിടെ ഇരുകൂട്ടരും തമ്മില്‍ വഴക്കുണ്ടായി. ആ വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക