|    Jan 17 Tue, 2017 8:46 pm
FLASH NEWS

ലോഡ്ജിലെ മലിനജലം തൊട്ടടുത്ത കിണറുകളിലേക്ക് ഒലിച്ചിറങ്ങുന്നു; പരാതി നല്‍കിയിട്ടും പരിഹാരമില്ല

Published : 30th September 2016 | Posted By: Abbasali tf

മുക്കം: കാരശേരി ഗ്രാമപ്പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് അങ്ങാടിയിലെ ലോഡ്ജുകളിലെ മലിനജലം തൊട്ടടുത്ത് താമസിക്കുന്നവര്‍ക്ക് ദുരിതമാവുന്നതായി പരാതി. ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ലോഡ്ജില്‍ നിന്നുളള മലിന ജലം സമീപത്തെ കിണറിലേക്ക് ഒലിച്ചിറങ്ങി വെളളം ഉപയോഗശൂന്യമായതായി നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ കിണര്‍ ഉപയോഗശൂന്യമായതോടെ 65,000 രൂപ മുടക്കി മറ്റൊരു കിണര്‍ കുഴിക്കേണ്ടി വന്നിരിക്കുകയാണെന്ന് സൈനുദ്ദീന്‍ എന്ന വ്യക്തി ആരോഗ്യ വകുപ്പിനും ഗ്രാമ പഞ്ചായത്തധികൃതര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു.—നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ലന്നും ഇദ്ദേഹം വ്യക്തമാക്കി. നെല്ലിക്കാപറമ്പ് അങ്ങാടിയിലെ കടകളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ തള്ളുന്നതും തന്റെ വീടിന് മുന്‍വശത്ത് കൊടിയത്തൂര്‍ റോഡരികിലാണന്നും പരാതിയില്‍ പറയുന്നു. ജീവിതം ദുസ്സഹമായ തനിക്കും കുടുംബത്തിനും ജീവിക്കാനാവശ്യമായ സാഹചര്യമെരുക്കണമെന്നാണ് സൈനുദ്ദീന്റേയും മറ്റു സമീപവാസികളുടേയും ആവശ്യം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക