|    Oct 20 Sat, 2018 8:28 pm
FLASH NEWS

ലോട്ടറി ടിക്കറ്റില്‍ കൃത്രിമം നടത്തി പണം തട്ടുന്ന സംഘം സജീവം

Published : 20th September 2017 | Posted By: fsq

 

മുക്കം: സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ ചുരണ്ടി മാറ്റി പണം തട്ടുന്ന സംഘം മലയോര മേഖലയില്‍ വിലസുന്നു. വിവിധ സമ്മാനങ്ങള്‍ക്ക് അര്‍ഹമായ ടിക്കറ്റുകള്‍ക്ക് സമാനമായി സമ്മാനം ലഭിക്കാത്ത ടിക്കറ്റുകളിലെ നമ്പര്‍ മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം മുക്കം മണാശേരിയിലെ ഭാസ്‌ക്കരനെന്ന ലോട്ടറി ഏജന്റും തട്ടിപ്പിനിരയായി. ഓട്ടോയിലെത്തിയ ഒരാള്‍ ലോട്ടറി ടിക്കറ്റ് ഇയാള്‍ക്ക് നല്‍കി പണം ആവശ്യപ്പെടുകയായിരുന്നു. നമ്പര്‍ ഒത്തു നോക്കിയപ്പോള്‍ കാരുണ്യ പ്ലസിന്റ പി.ഇ.247396 എന്ന നമ്പറാണന്ന് കണ്ടതിനാല്‍ സമ്മാനാര്‍ഹമായ 5000 രൂപക്ക് 3500 രൂപയും ബാക്കി ലോട്ടറി ടിക്കറ്റും നല്‍കുകയായിരുന്നു. ഇയാളുടെ കയ്യില്‍ പണമില്ലാത്തതിനാലാല്‍ മണാശേരിയിലെ കടയില്‍ നിന്ന് കടം വാങ്ങി നല്‍കുകയായിരുന്നു. ഈ ടിക്കറ്റുമായി മുക്കത്തെ പ്രധാന ഏജന്‍സിയിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ടിക്കറ്റ് സ്‌കാന്‍ ചെയ്തപ്പോള്‍ പി ഇ  247893 എന്ന നമ്പറാണന്ന് മനസിലാവുകയായിരുന്നു. ഈ ടിക്കറ്റിലെ നാലാമത്തെയും ആറാമത്തെയും നമ്പര്‍ ചുരണ്ടി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. മലയോര മേഖലയില്‍ സമാന സംഭവങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭാസ്‌ക്കരന്‍ മുക്കം പോലീസില്‍ പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss