|    May 25 Thu, 2017 1:18 am
FLASH NEWS

ലോട്ടറി കേസ്: സാന്റിയാഗോ മാര്‍ട്ടിന്റെ മകനും ഹരജി നല്‍കി

Published : 14th July 2016 | Posted By: SMR

കൊച്ചി: ലോട്ടറി കേസില്‍ സ്വത്ത് കണ്ടുകെട്ടാനുള്ള  എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ  തീരുമാനം ചോദ്യംചെയ്ത് സാന്റിയാഗോ മാര്‍ട്ടിന്റെ മകനും ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ നിയമവിരുദ്ധമായി അച്ചടിച്ച് കേരളത്തില്‍ വില്‍പനയും നികുതി വെട്ടിപ്പും നടത്തിയതുമായി ബന്ധപ്പെട്ട 32 കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. ഇതിലൊന്നിലും പ്രതിയല്ലാത്ത തന്നെയും സ്ഥാപനത്തെയും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളില്‍ എതിര്‍കക്ഷിയാക്കി ചേര്‍ത്തത് നിയമപരമല്ലെന്നും അതിനാല്‍ തന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള താല്‍ക്കാലിക ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലാത്തതിനാല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജോസ് ഡെയ്‌സണും ഇദ്ദേഹത്തിന്റെ സ്ഥാപനമായ കോയമ്പത്തൂരിെല ഡെയ്‌സണ്‍ ലാന്‍ഡ് ആന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day