|    Jul 23 Mon, 2018 3:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലോട്ടറി കേസ് : മിസോറാം സര്‍ക്കാരിന് നോട്ടീസ്‌

Published : 23rd September 2017 | Posted By: fsq

 

കേരള ചരക്ക് സേവന നികുതി ചട്ടങ്ങള്‍ ചോദ്യം ചെയ്ത് മിസോറം ലോട്ടറിയുടെ കേരളത്തിലെ ഏജന്റായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമര്‍പ്പിച്ച ഹരജിയില്‍ മിസോറാം സര്‍ക്കാരിനും ലോട്ടറി വകുപ്പിനും ഹൈക്കോടതി നോട്ടീസ് അയച്ചു. അടുത്തമാസം 17നകം വിശദീകരണം നല്‍കണം. സൂപ്പര്‍ ഡീലക്‌സ് ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചെന്ന് അറിയിച്ച് മിസോറാം സര്‍ക്കാര്‍ നല്‍കിയ വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഇതിനെ എതിര്‍ത്തു. കേരള സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മിസോറാം സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അവിടത്തെ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞതായി ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് കോടതിയെ അറിയിച്ചു. മിസോറാം സര്‍ക്കാരിന് പറയാനുള്ളത് സര്‍ക്കാര്‍ പറയട്ടേയെന്ന് കേരളം പറഞ്ഞു. തുടര്‍ന്നാണ് മിസോറാം സര്‍ക്കാരിനും ലോട്ടറി വകുപ്പിനും ഹൈക്കോടതി നോട്ടീസയച്ചത്. പ്രത്യേക ദൂതന്‍ വഴിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേരള ജിഎസ്ടി ചട്ടങ്ങളിലെ 56(19), 56(20എ) വകുപ്പുകളെ ചോദ്യം ചെയ്താണ് ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഹരജി സമര്‍പ്പിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപടി ലോട്ടറി നടത്താനുള്ള അധികാരത്തെ നിയന്ത്രിക്കുന്നതാണെന്നാണ് ഹരജിയില്‍ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് വാദിക്കുന്നത്. എത്ര ലോട്ടറിയാണ് കേരളത്തില്‍ വില്‍ക്കാനായി ലഭിച്ചത്, എത്രയെണ്ണം വില്‍ക്കാന്‍ തീരുമാനിച്ചു, എത്രയെണ്ണം വിറ്റു, എത്രയെണ്ണം വിറ്റില്ല, സമ്മാനത്തുക എത്രയാണ്, ആര്‍ക്കാണ് ലഭിച്ചത്, വിറ്റതിന്റെ കണക്കുകള്‍ തുടങ്ങിയ രേഖകള്‍ സൂക്ഷിക്കണമെന്നാണ് 56(19) വകുപ്പ് പറയുന്നത്. അക്കൗണ്ട് ബുക്ക് അധികൃതര്‍ ചോദിക്കുമ്പോഴെല്ലാം സമര്‍പ്പിക്കണമെന്നാണ് 56(20എ) വകുപ്പ് പറയുന്നത്. ഈ വകുപ്പുകള്‍ ലോട്ടറി വ്യാപാരത്തെ നിയന്ത്രിക്കുന്നുവെന്നാണ് വാദം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss