|    Aug 20 Sun, 2017 4:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോട്ടറി കേസില്‍ കേരളം കക്ഷി ചേരും, ശക്തമായി നേരിടും: തോമസ് ഐസക്

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  ഇതര സംസ്ഥാന ലോട്ടറി നടത്തിപ്പിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്. ജിഎസ്ടി സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയശേഷം കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലോട്ടറിക്ക് ഇരട്ട നികുതി ഏര്‍പ്പെടുത്തിയതിന് എതിരേ ഒരു നടത്തിപ്പ് സംരംഭം സിക്കിം ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.  കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുക എന്നതാണ് പ്രാധാനം.  മിസോറാം സര്‍ക്കാരിന് വേണമെങ്കില്‍ ലോട്ടറി നേരിട്ട് നടത്താം അതില്‍ ഇടനിലക്കാര്‍ പാടില്ല.  ഇല്ലാത്ത സമ്മാനങ്ങളുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അനുവദിക്കില്ല.  കേരള സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രവര്‍ത്തിക്കാന്‍ മിസോറാം സര്‍ക്കാരിനോ ഇടനിലക്കാര്‍ക്കോ കഴിയില്ല.  അവരുടെ ലോട്ടറി നടത്തിപ്പ് നിയമവിരുദ്ധമാണെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.  ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സിക്കിം ലോട്ടറിയുടെ വില്‍പന നേരത്തെ നിരോധിച്ചത്.  ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച തന്റേടപരമായ നിലപാടിനെ കേരളം സ്വാഗതം ചെയ്യുന്നു.  18നാണ് കേസിന്റെ വാദം നിശ്ചയിച്ചിരിക്കുന്നത്.   കേന്ദ്രത്തോടൊപ്പം കേരളവും കേസില്‍ കക്ഷി ചേരും. ഹൈദരാബാദില്‍ ഇനി ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഭാവിനടപടികള്‍ സ്വീകരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക