|    Oct 19 Fri, 2018 6:37 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോക ഹോക്കി ലീഗ്: ഇന്ത്യ മരണഗ്രൂപ്പായ പൂള്‍ ബിയില്‍

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യം ആതിഥേയത്വം വഹിക്കുന്ന ലോക ഹോക്കി ലീഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മരണഗ്രൂപ്പില്‍. പുരുഷന്മാരുടെ ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാംപ്യരായ ആസ്‌ത്രേലിയ, ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാക്കളായ ജര്‍മനി എന്നിവര്‍ക്കൊപ്പം പൂള്‍ ബിയിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ ടീമുകളെ കൂടാതെ യൂറോ ഹോക്കി നാഷന്‍സ് ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡലിസ്റ്റുകളായ ഏഴാം റാങ്ക് ഇംഗ്ലണ്ടും പൂള്‍ ബിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ പത്തു വരെ ഭുവനേശ്വറിലാണ് ലോക ഹോക്കി ലീഗ്. ഇന്നലെ ഇന്റര്‍നാഷനല്‍ ഹോക്കി ഫെഡറേഷന്‍ (എഫ്‌ഐഎച്ച്) പ്രഖ്യാപിച്ച ഷെഡ്യൂല്‍ പ്രകാരം ഡിസംബര്‍ ഒന്നിന് ഇന്ത്യ ആസ്‌ത്രേലിയയുമായി ഏറ്റുമുട്ടും. അന്നേദിവസം നടക്കുന്ന ജര്‍മനി- ഇംഗ്ലണ്ട് പോരാട്ടമായിരിക്കും ഉദ്ഘാടന മല്‍സരം. 2ന് ഇംഗ്ലണ്ട്, നാലിന് ജര്‍മനി എന്നിവരുമായും ഇന്ത്യ കരുത്ത് പരീക്ഷിക്കും. അര്‍ജന്റീന, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, സ്‌പെയിന്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ടതാണ് പൂള്‍ എ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss