|    Sep 23 Sat, 2017 5:48 am
FLASH NEWS
Home   >  News now   >  

ലോക ഹോക്കി ലീഗ്: ഇന്ത്യ കാനഡയോട് പൊരുതി തോറ്റു

Published : 25th June 2017 | Posted By: ev sports


ലണ്ടന്‍: ലോക ഹോക്കി ലീഗിന്റെ പ്ലേഓഫില്‍ ഇന്ത്യക്ക് ആറാം സ്ഥാനം. സെമി ഫൈനല്‍ റൗണ്ടിലെ അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍  കാനഡയോട് 3-2 ന് തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യക്ക്് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.  ഹര്‍മണ്‍പ്രീത് സിങ് ഇരട്ടഗോളുകളോടെ ഇന്ത്യക്കുവേണ്ടി തിളങ്ങി നിന്നെങ്കിലും ഇന്ത്യക്ക്  വിജയിക്കാനായില്ല.18ാം മിനിറ്റില്‍ ജോണ്‍സ്റ്റണിലൂടെ കാനഡയാണ് ആദ്യം അക്കൗണ്ട് തുറന്നത്. അനുവദിച്ച് കിട്ടിയ പെനല്‍റ്റിയെ ജോണ്‍സ്റ്റണ്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 24ാം മിനിറ്റില്‍ ഹര്‍മണ്‍പ്രീത് സിങിലൂടെ ഇന്ത്യ സമനില നേടിയെടുത്തു. പെനല്‍റ്റിയിലൂടെയാണ് ഹര്‍മണ്‍പ്രീത് ഗോള്‍ നേടിയത്.
48ാം മിനിറ്റില്‍ വീണ്ടും ഇന്ത്യയ്ക്ക് പെനല്‍റ്റി അവസരം ലഭിച്ചു. ഹര്‍ണമണ്‍പ്രീതിന് ഇത്തവണയും ലക്ഷ്യം പിഴക്കാതെ വന്നപ്പോള്‍ 2-1ന്് ഇന്ത്യ മുന്നില്‍. ഹര്‍മണ്‍പ്രീതിന്റെ ടൂര്‍ണമെന്റിലെ ആറാം ഗോളുകൂടിയായിരുന്നു ഇത്. ആദ്യ പകുതി പിരിയുമ്പോള്‍ 2-1 ന്റെ ആധിപത്യം ഇന്ത്യക്കൊപ്പമായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കം തന്നെ കാനഡ സമനില ഗോള്‍ നേടി. പെരേയ്‌റയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി ലക്ഷ്യത്തിലെത്തുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ ജോണ്‍സ്റ്റണും കാനഡയ്ക്കായി ലക്ഷ്യം കണ്ടതോടെ 3-2 ന് കാനഡ മുന്നിലെത്തി. അവസാന മിനിറ്റുകളില്‍ സമനിലയ്ക്കായി ഇന്ത്യന്‍ താരങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതോടെ ലോക ഹോക്കി ലീഗില്‍ കാനഡ അഞ്ചാം സ്ഥാനവും ഇന്ത്യ ആറാം സ്ഥാനവും കരസ്ഥമാക്കി. ടൂര്‍ണമെന്റില്‍ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 3-0ന് കര്‍ത്തുവിട്ടതിന്റെ മധുര പ്രതികാരം കൂടിയാണ് കാനഡ തീര്‍ത്തത്.
ഇന്ത്യയോട് 7-1 ന് നാണം കെട്ട്‌തോറ്റ പാകിസ്താന്‍ അവസാന മല്‍സരത്തില്‍ ചൈനയെ 3-1ന് തോല്‍പ്പിച്ച് ഏഴാം സ്ഥാനം കരസ്ഥമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക