|    Jun 25 Mon, 2018 9:39 pm
FLASH NEWS
Home   >  News now   >  

ലോക ഹോക്കി ലീഗ്: ഇന്ത്യക്ക് വെങ്കലം

Published : 10th December 2017 | Posted By: vishnu vis

ഭൂവനേശ്വര്‍ : സ്വന്തം കാണികളുടെ മുന്നില്‍ ഒരു മെഡലെങ്കിലും നേടണമെന്ന വാശി പുറത്തെടുത്ത് ജര്‍മനിക്കെതിരേ കളിച്ച ലൂസേഴ്‌സ് ഫൈനലില്‍ സന്ദര്‍ശകരെ 2-1 ന് പരാജയപ്പെടുത്തി ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വെങ്കല നേട്ടത്തിന് അര്‍ഹരായി. ഇന്ത്യക്ക് വേണ്ടി എസ് വി സുനിലും ഹര്‍മന്‍പ്രീത് സിങും ഗോള്‍ കണ്ടെത്തിയപ്പോള്‍ ജര്‍മനിയുടെ ഏകഗോള്‍ മാര്‍ക്ക് അപ്പെലും നേടി. കളിയുടെ തുടക്കം മുതല്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി 20ാം മിനിറ്റല്‍ എസ് വി സുനില്‍ ജര്‍മന്‍ വല കുലുക്കി. ഹര്‍മന്‍പ്രീത് സിങ് മിഡ്ഫീല്‍ഡില്‍നിന്നും നല്‍കിയ പാസ് ആകാശ് ദീപ് പിടിച്ചെടുത്ത് ഷോട്ടുതിര്‍ത്തെങ്കിലും ഗോളിയുടെ സേയ്‌വില്‍ നിന്നും റീബൗണ്ട് ചെയ്യപ്പെട്ടു. അത് പിടിച്ചെടുത്ത എസ് വി സുനില്‍ മനോഹരമായ ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. പക്ഷേ, 36ാം മിനിറ്റില്‍ മധ്യനിര മുന്നേറ്റക്കാരന്‍ മാര്‍ക്ക് അപ്പെല്‍ ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ജര്‍മനിക്ക് സമനില നേടിക്കൊടുത്തു. എന്നാല്‍  44ാം മിനിറ്റില്‍ ഹര്‍മന്‍ പ്രീതിലൂടെ ഇന്ത്യയുടെ രണ്ടാം ഗോളും പിറന്നതോടെ ഇന്ത്യ വീണ്ടും പ്രതീക്ഷ പുലര്‍ത്തി. പിന്നീട് ഗോളുകള്‍ വഴിമാറിയപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ കണ്‍മുന്നില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാമത്തെ  വെങ്കലവും കരസ്ഥമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss