|    Nov 18 Sat, 2017 10:56 pm
FLASH NEWS
Home   >  News now   >  

ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; കാനഡയെ തകര്‍ത്തത് 3-0ന്

Published : 17th June 2017 | Posted By: ev sports

ലണ്ടന്‍: ഹോക്കി വേള്‍ഡ് ലീഗ് സെമിഫൈനലിലേക്കുള്ള മല്‍സരത്തില്‍ ഇന്ത്യ ജയം തുടരുന്നു. രണ്ടാം മല്‍സരത്തില്‍ കാനഡക്കെതിരേ ഏകപക്ഷീയമായ മൂന്ന് ഗോളിലാണ് ഇന്ത്യന്‍ ജയം. എസ് വി സുനില്‍ (5ാം മിനിറ്റ്), അക്ഷദീപ് സിങ് (10ാം മിനിറ്റ്), സര്‍ദേര്‍ സിങ് (18ാം മിനിറ്റ്) എന്നിവരുടെ ഗോളിലാണ് ഇന്ത്യന്‍ മുന്നേറ്റം. ജയത്തോടെ പൂള്‍ ബിയില്‍ മൂന്ന് പോയിന്റ് കൂടി സമ്പാദിച്ച് ഇന്ത്യ ഒന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി. ആദ്യ മല്‍സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ 1-4ന്റെ ജയവും ഇന്ത്യക്കുണ്ടായിരുന്നു. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ആറാം റാങ്കായ ഇന്ത്യ, ചിരവൈരികളായ പാകിസ്താനുമായി ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ കൊറിയക്കെതിരേ ചൈനയും ജയം നേടി. 5-2 എന്ന സ്‌കോര്‍ നിലയിലാണ് ചൈനയുടെ ജയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക