|    May 28 Sun, 2017 8:35 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ലോക സൈക്ലിങ് ചാംപ്യന്‍ഷിപ്പ് തുടങ്ങി

Published : 10th October 2016 | Posted By: SMR

ദോഹ: പുതിയൊരു ചരിത്രം കുറിച്ച് യുസിഐ റോഡ് വേള്‍ഡ് ചാംപ്യന്‍ഷിപ്പിന് ദോഹയില്‍ തുടക്കമായി. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ലോക സൈക്ലിങ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എജുക്കേഷന്‍ സിറ്റിയിലാണ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. 89ാമത് ലോക സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ 1600ഓളം സൈക്കിളോട്ട വിദഗ്ധരാണ് പങ്കെടുക്കുന്നത്.  ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന മല്‍സരങ്ങളില്‍ 257.5 കിലോമീറ്റര്‍ നീളുന്ന പുരുഷന്മാരുടെ എലൈറ്റ് റേസാണ് ഏറ്റവും ശ്രദ്ധേയം. ആസ്പയര്‍ സോണില്‍ നിന്ന് എജുക്കേഷന്‍ സിറ്റി വരെ നീളുന്നതാണ് മല്‍സരം. പുരുഷ, വനിതാ ടീം ടൈം ട്രയലുകള്‍ ഇന്നലെ ഖത്തറിന്റെ വിവിധ റോഡുകളില്‍ നടന്നു. എല്ലാ മല്‍സരങ്ങളും ലുസൈല്‍ സിറ്റിയില്‍ തുടങ്ങി പേളിലാണ് അവസാനിച്ചത്. യുസിഐയുടെ യുട്യൂബ് ചാനലില്‍ ലൈവ് സംപ്രേഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ചാംപ്യന്‍ഷിപ്പ് നടക്കുന്ന റൂട്ടുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക പേള്‍ ഖത്തറിനെയാണ്. ആസ്പയര്‍  സോണ്‍, ഖത്തര്‍ ഫൗണ്ടേഷന്‍ എന്നിവിടങ്ങളിലും റോഡ് നിയന്ത്രണമുണ്ടാവും. ഇതിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 5 വരെ ലുസൈലില്‍ നിന്നും കത്താറ സിഗ്‌നലില്‍ നിന്നും പേളിലേക്കു നീളുന്ന റോഡുകള്‍ അടച്ചിരുന്നു. വെസ്റ്റ്‌ബേയില്‍ നിന്ന് കത്താറയിലേക്കുള്ള റോഡിലും അല്‍ഖോര്‍ കോസ്റ്റല്‍ റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. ഗതാഗത നിയന്ത്രണം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജില്‍ അതത് സമയത്ത് വിവരങ്ങള്‍ നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day