|    May 23 Tue, 2017 8:26 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ലോക സൈക്ലിങില്‍ പീറ്റര്‍ സാഗന്‍ ചാംപ്യന്‍പട്ടം തിരിച്ചുപിടിച്ചു

Published : 18th October 2016 | Posted By: SMR

ദോഹ: യുസിഐ റോഡ് വേ ള്‍ഡ് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ സ്ലോവാക്യയുടെ പീറ്റര്‍ സാഗന്‍ ചാംപ്യന്‍ഷിപ്പ് തിരിച്ചുപിടിച്ചു. 2007ന് ശേഷം ലോക ചാംപ്യന്‍ പട്ടം തിരിച്ചുപിടിക്കുന്ന ആദ്യ താരവുമായി പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സാഗന്‍. തുടക്കം മുതല്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് സാഗന്‍ ദോഹയില്‍ ചാംപ്യനായത്. നേരത്തെ ടൂര്‍ ഡി ഫ്രാന്‍സിന്റെ ഏഴ് ഘട്ടങ്ങളില്‍ വിജയിച്ചിട്ടുണ്ട്. 2011ലെ ലോകചാംപ്യനായ മാര്‍ക് കാവന്‍ഡിഷ്, 2005 ചാംപ്യന്‍ ടോം ബൂനന്‍ എന്നിവര്‍ക്കാണ് യഥാക്രമം വെള്ളി, വെങ്കലം മെഡലുകള്‍.
ലോക കിരീടം തിരിച്ചുപിടിക്കുന്ന ആറുപേരില്‍ ഒരാള്‍ കൂടിയാണ് സാഗന്‍. നേരത്തെ ബെല്‍ജിയന്‍ താരം ഗോര്‍ഗറസ് റോന്‍സി (1928- 29), റിക് വാന്‍ സ്റ്റീന്‍ബെര്‍ഗന്‍ (1956- 57), റിക് വാന്‍ ലൂയ് (1960- 61), ഇറ്റലിയുടെ ജിയാനി ബുഗ്നോ (1991- 1992), പൗലോ ബെറ്റിനി (2006- 07) എന്നിവരാണ് ചാംപ്യന്‍ പട്ടം നിലനിര്‍ത്തിയത്. സൈക്ലിങ് രംഗത്തെ അതികായരായ രാഷ്ട്രങ്ങള്‍ ഒമ്പത് പേരടങ്ങിയ ടീമിനെ ഇറക്കിയപ്പോള്‍ സാഗന്റെ കൂടെ മറ്റ് രണ്ട് സ്ലൊവാക്യന്‍ താരങ്ങളാണ് ദോഹയിലുണ്ടായിരുന്നത്.
ഒമ്പത് വര്‍ഷം മുമ്പ് ഇറ്റാലിയന്‍ താരമായ പൗലോ ബെറ്റിനിക്ക് ശേഷം മഴവില്‍ ജഴ്‌സിയില്‍ ചാംപ്യനാകുന്ന ആദ്യ താരവും സാഗനായിരിക്കുകയാണ്. ഈ വിജയം അവിശ്വസനീയമാണെന്ന് മല്‍സരത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു. സഹതാരങ്ങളുമായി ആദ്യഘട്ടത്തില്‍ തന്നെ ബഹുദൂരം മുന്നിലെത്തിയതിനാല്‍ ഏറെ സന്തോഷവാനായിരുന്നു. ആദ്യ ഗ്രൂപ്പിലെ അവസാന റൈഡറായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച തുടങ്ങിയ ചാംപ്യന്‍സ് റേസ് 257 കിലോമീറ്ററായിരുന്നു. ഫിനിഷിങിന് 180 കിലോമീറ്റര്‍ ബാക്കിയുള്ള ഘട്ടത്തിലാണ് മല്‍സരത്തിന്റെ ഗതി മാറിയത്. ഈ സമയത്തുണ്ടായ കാറ്റ് സംഘത്തെ വിഭജിക്കുകയും സൂപ്പര്‍ താരങ്ങള്‍ പോലും അതില്‍ അകപ്പെടുകയും ചെയ്തു.
ബ്രിട്ടീഷ്, ബെല്‍ജിയം താരങ്ങള്‍ സ്പ്ലിറ്റിനെ അതിജയിച്ചെങ്കിലും ജര്‍മനിയുടെ മാര്‍കല്‍ കിറ്റലും ആന്ദ്രെ ഗ്രീപലും ഫ്രഞ്ച് താരങ്ങളായ അര്‍ണോഡ് ദെമാറും നാസിര്‍ ബൗഹന്നിയും പിന്നിലായി. ബെല്‍ജിയന്‍, ഇറ്റാലിയന്‍ ടീമുകളുടെ മേധാവിത്വത്തിലുള്ള മുന്‍നിരയിലേക്കെത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല.
രണ്ട് കിലോമീറ്റര്‍ ബാക്കിനില്‍ക്കെ ബെല്‍ജിയം താരങ്ങളുടെ മേധാവിത്വത്തെ തകര്‍ക്കുന്ന രീതിയില്‍ ഡച്ച് താരം ടോം ലീസര്‍ കുതിച്ചെത്തുകയും വ്യക്തമായ അകലം സൃഷ്ടിക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day