|    Oct 23 Tue, 2018 9:55 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോക സീനിയര്‍ ബാഡ്മിന്റണ്‍ : ഇന്ത്യയുടെ സതീഷ് ആനന്ദിന് അട്ടിമറി ജയം

Published : 13th September 2017 | Posted By: fsq

 

കൊച്ചി: ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ 65വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ സതീഷ് ആനന്ദിന് അട്ടിമറി ജയം. ഇംഗ്ലണ്ടിന്റെ സീഡഡ് താരമായ പീറ്റര്‍ എംപ്‌റ്റേജിനെ 21-19, 21-14 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയതാണ് സതീഷ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.  മലേഷ്യയുടെ സിന്‍ ഊങ് ഉങാണ് പ്രീ ക്വാര്‍ട്ടറില്‍ സതീഷിന്റെ എതിരാളി. ജപ്പാന്റെ നോറിയാക്കി ഇമായിയെ പരാജയപ്പെടുത്തി ഹുബെര്‍ട്ട് മിറാന്‍ഡയും 45 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ സെബാസ്റ്റ്യന്‍ ഗ്രാഡിനെ പരാജയപ്പെടുത്തി ജെയ്‌സണ്‍ സേവ്യറും പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. മറ്റു മല്‍സരങ്ങളില്‍ വിജയ് ശര്‍മ റഷ്യയുടെ ദിമിത്രി മകറെന്‍കോവിനെ പരാജയപ്പെടുത്തിയപ്പോള്‍ സ്വീഡിഷ് താരമായ നീല്‍സ് കാള്‍സണിനെതിരെ ജയന്ത് ദേവാംഗന് വാക്കോവര്‍ ലഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss