|    Oct 19 Fri, 2018 2:01 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോക സീനിയര്‍ ബാഡ്മിന്റണ്‍ : ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ റൗണ്ട് ജയം

Published : 12th September 2017 | Posted By: fsq

 

കൊച്ചി: ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ എട്ടാമത് ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചിയില്‍ തുടക്കം. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വിജയം നേടി.  60 വയസ്സിന് മുകളിലുള്ള പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഫിലിപ്പ് ബെന്‍സ് ഡെന്‍മാര്‍ക്കിന്റെ ജോണ്‍ വോളര്‍ട്ടിനെ 19-21, 22- 20, 22-20 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയപ്പോള്‍ 55 വയസ്സിന് മുകളിലുള്ള വനിതകളുടെ വിഭാഗത്തില്‍ കാഞ്ചന്‍ സാനേ ഫ്രാന്‍സിന്റെ മാരി വാള്‍ട്ടറെ 21-13, 21-9 എന്ന സ്‌കോറിന് കീഴടക്കി. 35 വയസ്സിന് മുകളിലുള്ള വനിതകളുടെ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ കാരിന്‍ ബാര്‍ബോട്ടിനെ 21-14, 21-12 എന്ന സ്‌കോറിനാണ് സ്വാതി തരുണ്‍ തോല്‍പിച്ചത്. പ്രേരണ ജോഷി ശ്രീലങ്കയുടെ ദില്‍ഹാനി ഡിസില്‍വക്കെതിരെ വാക്കോവര്‍ നേടി. 60 വയസ്സിന് മുകളിലുള്ള പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ അബ്ദുല്‍ ലത്തീഫ്- ക്ലെഫെന്‍ഡ് മെന്‍ഡസ് സഖ്യം ഫ്രാന്‍സിന്റെ പിയറി പ്രെമേറ്റും ജര്‍മനിയുടെ ജോക്വിം റെയ്‌ച്ചേയും ചേര്‍ന്ന സഖ്യത്തെ പരാജയപ്പെടുത്തി, സ്‌കോര്‍: 22-24, 21-16, 21-10. യോഗ്യത മല്‍സരങ്ങള്‍ ഇന്നും തുടരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss