|    Jul 26 Wed, 2017 4:04 pm
FLASH NEWS

ലോക വയോജന ദിനം: പെന്‍ഷന്‍കാരെ വലച്ച് ഗാന്ധിനഗര്‍ സബ്ട്രഷറി

Published : 2nd October 2016 | Posted By: SMR

ആര്‍പ്പൂക്കര: ലോകവയോജന ദിനമായ ഇന്നലെ ഗാന്ധിനഗര്‍ സബ് ട്രഷറിയില്‍ പെന്‍ഷന് വന്ന റിട്ടയേഡ് ജീവനക്കാര്‍ക്ക് ദുരിതം. ട്രഷറിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് പ്രായാധിക്യത്തില്‍ വലയുന്നവരെ വിഷമവൃത്തത്തിലാക്കിയത്.
ഇന്നലെ പെന്‍ഷന്‍ വാങ്ങുന്നതിനായി നിരവധി റിട്ടയേഡ് ജീവനക്കാരാണ് ട്രഷറിയിലെത്തിയത്. എന്നാല്‍ ട്രഷറിയിലെത്തുന്നവര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യമില്ലാത്തത് പ്രയാമായവര്‍ക്ക് ദുരിതം വിതച്ചു.
പെന്‍ഷന്‍കാരുടെ ബാഹുല്യം മൂലം  ഓഫിസിന് പുറത്ത് മണിക്കുറുകള്‍ കാത്ത് നിന്നതിനുശേഷമാണ് പെന്‍ഷന്‍ ലഭിച്ചത്. ഇതു രോഗികളായവരെ പ്രയാസത്തിലാക്കി.
ശൗചാലയമില്ലാത്തതും ബുദ്ധിമുട്ടു വര്‍ധിപ്പിക്കുന്നു. ട്രഷറിയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍  ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് പെന്‍ഷന്‍ കൂട്ടായ്മക്കുവേണ്ടി കെ എം എ സലിം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക