|    Jun 21 Thu, 2018 11:48 pm
FLASH NEWS

ലോക വനിതാദിനം: വനിതാ ഓട്ടോ ഡ്രൈവര്‍മാരെ ആദരിച്ച് പല്ലാവൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published : 9th March 2016 | Posted By: SMR

പല്ലാവൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മൂന്ന് വനിതാ ഓട്ടോ ഡ്രൈവര്‍മാരെ ആദരിച്ച് പല്ലാവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ കുട്ടികള്‍ മാതൃകയായി.
സ്‌കൂള്‍ ഹെഡ്മാസ്റ്ററും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എ ഹാറൂണ്‍ മാസ്റ്ററും കുട്ടികളോടൊപ്പം ഓട്ടോറിക്ഷാ സ്റ്റാന്റിലെത്തിയാണ് വനിതാ ഓട്ടോ ഡ്രൈവര്‍മാരെ പൊന്നാടയണിയിച്ച് ആദരിച്ചത്. പിടിഎ പ്രസിഡന്റ് വി ജ്യോതി, എസ്എംസി ചെയര്‍മാന്‍ സി എ മാണി, ഡ്രൈവേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് വാസു, സെക്രട്ടറി എന്‍ രാമന്‍, ഇ എം കൃഷ്ണന്‍ സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കളായ കെ കമലം, അംബിക, സുജാത എന്നിവര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മൊമെന്റോ കൈമാറി. അധ്യാപികമാരായ, ടി ഇ ഷൈമ, കെ ശ്രീജമോള്‍, ഡി പ്രിയസൂന, എം പ്രവീണ, ടി വി പ്രമീള സംസാരിച്ചു.
പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തോട—നുബന്ധിച്ച് ജില്ലാ പഞ്ചായത്തില്‍ നടന്ന ജില്ലാതല വനിതാ ദിനാചരണം സാമൂഹിക നീതി ഓഫിസര്‍ അഷ്ഗര്‍ ഷാ ഉദ്ഘാടനം ചെയ്തു.
സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച യോഗത്തില്‍ ശിശു വികസന പദ്ധതി ഓഫിസര്‍ രാധാലക്ഷ്മി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അഡ്വക്കേറ്റ് മിനി ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ഡിവൈഎസ്പി മുഹമ്മദ് കാസിം സംസാരിച്ചു. കെ എം ഷെറീഫ് ഷൂജ, കെ ആനന്ദന്‍, ശില്‍പ , പ്രിയ വേണുഗോപാല്‍, ചിറ്റൂര്‍ അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫിസര്‍ രമാദേവി, സാമൂഹിക നീതി ഓഫിസ് സൂപ്രണ്ട് എം സന്തോഷ് ബാബു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss