|    Jan 18 Wed, 2017 5:47 pm
FLASH NEWS

ലോക ബാങ്ക് പ്രതിനിധി സംഘം തിരൂരില്‍; നഗരസഭയ്ക്ക് 1.09 കോടി അനുവദിച്ചു

Published : 1st October 2016 | Posted By: Abbasali tf

തിരൂര്‍: ആസ്തിവികസന മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ വിശകലനം ചെയ്യാന്‍ ലോക ബാങ്ക് ടാസ്‌ക് ടീം ലീഡര്‍ ഉറി റിയാക്കിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം തിരൂരിലെത്തി. ലോക ബാങ്ക് ധനസഹായത്തോടെ നവീകരിച്ച തിരൂര്‍ ബസ്സ്റ്റാന്‍ഡും കംപ്യൂട്ടര്‍വല്‍ക്കരിച്ച് നവീകരിച്ച നഗരസഭാ ഓഫിസും രാവിലെ 11ന് സംഘം സന്ദര്‍ശിച്ചു. 69 ലക്ഷത്തിന്റെ ലോകബാങ്ക് ധനസഹായത്തോടെയാണ് തിരൂര്‍ ബസ്സ്റ്റാന്‍ഡ് നവീകരിച്ചത്. അഞ്ച് ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്നു നഗരസഭയും ചെവഴിച്ചിരുന്നു. നഗരസഭാ ഓഫിസ് നവീകരണത്തിന് 34 ലക്ഷം രൂപയാണു ലോകബാങ്ക് നല്‍കിയിരുന്നത്. ഈ രണ്ട് ആസ്തിവികസന പദ്ധതികളും തിരൂര്‍ നഗരസഭ കാര്യക്ഷമായും സുതാര്യമായും നടപ്പാക്കിയിട്ടുണ്ടോയെന്ന് ലോകബാങ്ക് പ്രതിനിധികള്‍ പരിശോധിച്ചു. സന്ദര്‍ശനത്തിന് ശേഷം നഗരസഭാ അധികൃതരുമായി പ്രതിനിധികള്‍ ചര്‍ച്ച നടത്തി. പ്രവൃത്തികള്‍ കാര്യക്ഷമമായി നടപ്പാക്കിയെന്ന് വിലയിരുത്തിയ പ്രതിനിധികള്‍ 1.09 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. മലപ്പുറം ജില്ലയില്‍ 400 കോടി രൂപയുടെ ധനസഹായമാണ് പുതുതായി ലോകബാങ്ക് അനുവദിച്ചിട്ടുള്ളത്. 14 പഞ്ചായത്തുകള്‍ക്കും പൊന്നാനി, മലപ്പുറം നഗരസഭയും ഒഴികെയുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണു ഫണ്ട് അനുവദിച്ചത്. ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചില്ല എന്ന വിലയിരുത്തലാണ് ഫണ്ട് തടയപ്പെടാന്‍ കാരണം. ലോകബാങ്ക് പ്രതിനിധികള്‍ക്ക് പുറമേ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ.വി പി സുകുമാരന്‍,പരിസ്ഥിതി പ്രവര്‍ത്തക ഡോ. എംഎസ് ബിന്ദു സംഘത്തിലുണ്ടായിരുന്നു. വയനാട്ടിലെ സന്ദര്‍ശനത്തിന് ശേഷമാണ് ലോകബാങ്ക് പ്രതിനിധികള്‍ തിരൂരിലെത്തിയത്. ജില്ലയില്‍ തിരൂരില്‍ മാത്രമായിരുന്നു സന്ദര്‍ശനം. അടുത്ത മാസം നാല്, അഞ്ച് തിയതികളില്‍ തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് മന്ത്രി, വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. ഇതിനു ശേഷമാണു സംഘം അവലോകന റിപോര്‍ട്ട് ലോകബാങ്കിന് സമര്‍പ്പിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക