|    Aug 20 Mon, 2018 1:02 pm
FLASH NEWS

ലോക ബാങ്ക് പ്രതിനിധി ഇരിക്കൂര്‍ എസ്എല്‍ഇസി ഓഫിസ് സന്ദര്‍ശിച്ചു

Published : 3rd August 2018 | Posted By: kasim kzm

ഇരിക്കൂര്‍: ബള്‍ക്ക് വാട്ടര്‍ സ്‌കീമില്‍ 1800ല്‍പരം കുടുംബങ്ങള്‍ക്ക് ശുദ്ധജല വിതരണം നടത്തുന്ന ഇരിക്കൂര്‍ ഗ്രാമപ്പഞ്ചായത്ത് എസ്എല്‍ഇസി ഓഫിസ് ലോകബാങ്ക് സീനിയര്‍ സോഷ്യല്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ആര്‍ ആര്‍ മോഹന്‍ സന്ദര്‍ശിച്ചു.
ഓഫിസ് പ്രവര്‍ത്തനത്തിലും ജലവിതരണത്തിലും സംതൃപ്തി രേഖപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി നൂറുശതമാനം ഗുണഭോക്താക്കള്‍ക്ക് ജലവിതരണം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആശയവിനിമയങ്ങളും നടത്തി. ജലനിധി ഓപറേഷന്‍ ഡയറക്ടര്‍ വി എന്‍ മോഹന്‍കുമാര്‍, കെ എന്‍ സുരേഷ് ബാബു, ജോര്‍ജ് മാത്യു, ഗീതാകുമാരി ഒപ്പമുണ്ടായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍ അധ്യക്ഷനായി. എസ്എല്‍ഇസി പ്രസിഡന്റ് അബ്ദുസ്സലാം ഇരിക്കൂ ര്‍, സെക്രട്ടറി കെ പി മാമു, കെ ആര്‍ അശ്‌റഫ് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss