|    Jun 23 Sat, 2018 4:00 am
FLASH NEWS
Home   >  Editpage  >  Second edit  >  

ലോക പോലിസ് ഭീഷണി

Published : 23rd December 2017 | Posted By: kasim kzm

അമേരിക്ക ലോക പോലിസുകാരന്റെ ശീലം വിട്ടിട്ടില്ലെന്നു തീര്‍ച്ച. കഴിഞ്ഞ ദിവസം ജറുസലേം പ്രശ്‌നത്തില്‍ യുഎന്‍ പൊതുസഭയില്‍ തോറ്റപ്പോള്‍ അമേരിക്ക അത്തരമൊരു നിലപാടാണു സ്വീകരിച്ചത്.ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച നടപടിക്കെതിരേ ശക്തമായ നിലപാടാണ് പൊതുസഭ സ്വീകരിച്ചത്. അമേരിക്കയ്‌ക്കെതിരേ വോട്ട് ചെയ്ത രാജ്യങ്ങളെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അമേരിക്കയുടെ യുഎന്‍ പ്രതിനിധി നിക്കി ഹാലിയും പരസ്യമായി ഭീഷണിപ്പെടുത്തി. അമേരിക്കന്‍ സഹായം നിര്‍ത്തിക്കളയും എന്നായിരുന്നു ഭീഷണി. പക്ഷേ, വോട്ടെടുപ്പില്‍ ഒരു ഭീഷണിയും ഫലിച്ചില്ല. മഹാഭൂരിപക്ഷം രാജ്യങ്ങളും ഫലസ്തീന് ഒപ്പമാണ് നിലകൊണ്ടത്.രാഷ്ട്രീയരംഗത്തു മാത്രമല്ല, വ്യാപാരംപോലെയുള്ള മേഖലകളിലും അമേരിക്ക ഒറ്റപ്പെടുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള ഉടമ്പടികളില്‍ നിന്നും വാണിജ്യ സഖ്യങ്ങളില്‍ നിന്നും തങ്ങള്‍ പിന്‍മാറും എന്നാണ് ട്രംപ് അധികാരമേറ്റപ്പോള്‍ പറഞ്ഞത്. അതോടെ ഈ സഖ്യങ്ങള്‍ പൊളിയും എന്നായിരുന്നു ഭീഷണി. എന്നാല്‍, സ്ഥിതി അങ്ങനെയല്ല എന്നു പലരും ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയെ ഒഴിവാക്കി വിവിധ രാജ്യങ്ങള്‍ സഖ്യങ്ങളും ഉടമ്പടികളും പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോവാനുള്ള നീക്കങ്ങളിലാണ്. പാരിസില്‍ ഒപ്പുവച്ചശേഷം അമേരിക്ക പിന്‍വാങ്ങിയ ആഗോള കാലാവസ്ഥാ ഉടമ്പടി ഉദാഹരണം. അമേരിക്കയില്ലെങ്കിലും ലോകം മുന്നോട്ടുപോവും എന്നാണ് പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss