|    Apr 20 Fri, 2018 2:38 am
FLASH NEWS

ലോക പരിസ്ഥി തിദിനം: ഭൂമിയുടെ പച്ചപ്പിനായി നാടാകെ കൈകോര്‍ത്തു

Published : 6th June 2016 | Posted By: SMR

കാഞ്ഞങ്ങാട്/തൃക്കരിപ്പൂര്‍: ലോക പരിസ്ഥി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ വനം വന്യജീവി വകുപ്പിന്റെയും ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും നേതൃത്വത്തില്‍ നാടിന്റെ പച്ചപ്പിനും ജീവന്റെ നിലനില്‍പ്പിനും ജനങ്ങള്‍ കൈകോര്‍ത്തു. മടിക്കൈ പഞ്ചായത്തിന്റെയും കാസര്‍കോട് സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ജില്ലാതല ഉദ്ഘാടനം മടിക്കൈ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മരത്തൈ നട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. മടിക്കൈ പഞ്ചായത്തില്‍ 10,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും.
ജില്ലപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത ഹിച്ചു. എഡിഎം വി പി മുരളീധരന്‍ മുഖ്യാതിഥിയായി. ജില്ലപഞ്ചായത്തംഗം എം കെ പണിക്കര്‍ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍ പച്ചക്കറി വിത്തുകള്‍ ഏറ്റുവാങ്ങി. ഡിഎഫ്ഒ ഇംതിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം കുഞ്ഞമ്പു, പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍, വൈസ് പ്രസിഡന്റ് കെ പ്രമീള, ശശിന്ദ്രന്‍മടിക്കൈ, സി ഇന്ദിര, എം അബ്ദുര്‍റഹ്മാന്‍, എന്‍ യമുന, വി ശശി, കെ വി കുമാരന്‍, പി ബേബി, എം രാജന്‍, എസ് പ്രീത, രാജശേഖരന്‍, ബങ്കളംകുഞ്ഞികൃഷ്ണന്‍, മടത്തിനാട്ട്‌രാജന്‍, വി പ്രകാശന്‍, പഞ്ചായത്ത് സെക്രട്ടറി എം പി അശോക്കുമാര്‍ സംസാരിച്ചു.
നെല്ലിക്കാട്ട് ഏഴാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനവും വൃക്ഷത്തൈ നട്ടു പിടിപ്പിക്കലും സംഘടപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ സാവിത്രി, ബി എം കൃഷണന്‍, പി മുരളി, രതീഷ്, ഉമ, രതിക എന്നിവര്‍ നേതൃത്വം നല്‍കി.
കൈയേറ്റ ഭീഷണി നേരിടുന്ന നൂമ്പില്‍ പുഴയോരത്ത് കണ്ടല്‍ ചെടിനട്ട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപകുമാര്‍ എസ്‌ഐഒ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ബി എ അസ്‌റാര്‍ അധ്യക്ഷത വഹിച്ചു. റാസിക് മഞ്ചേശ്വരം, സി എ യൂസുഫ്, സി എ മുഹമ്മദ് കുഞ്ഞി, റാഷിദ് മുഹ്‌യുദ്ദീന്‍, എം കെ സി റാഷിദ്, അബ്ദുല്‍ സഹീര്‍, ഷാഹിന്‍ നേതൃത്വം നല്‍കി. ചന്ദ്രഗിരി മേല്‍പറമ്പിന്റെ പരിസ്ഥിതി ദിനാഘോഷം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. റാഫി മാക്കോട്, പി കെ അശോകന്‍, നാസിര്‍ ഡിഗോ, റഫീഖ് പാഞ്ചു, സി പി ബദറുദ്ദീന്‍, നസീര്‍ കുന്നില്‍, മുഹമ്മദ് ഷാ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍ നടക്കാവ് തത്ത്വമസി പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ പാതയോരത്ത് വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. പടന്ന പഞ്ചായത്ത് അംഗം കെ വി ചിത്ര ഉദ്ഘാടനം ചെയ്തു. പി ദേവരാജന്‍ അധ്യക്ഷത വഹിച്ചു. ചെമനാട് കടവ് മുതല്‍ റെയില്‍വേ പാലം വരെയുള്ള ഭാഗത്തെ ചന്ദ്രഗിരി പുഴയോരത്തെ മണ്ണിടിച്ചില്‍ തടയാനായി ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റ് നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു. പി എം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ചെമനാട് അധ്യക്ഷത വഹിച്ചു. സുകുമാരന്‍ നായര്‍ സംബന്ധിച്ചു.മടക്കര മല്‍സ്യബന്ധന തുറമുഖം പരിസരം തണല്‍ മരങ്ങളാല്‍ ഹരിതാപമാക്കുന്നതിന് കാടങ്കോട് ഗവ. ഫിഷറീസ് വിഎച്ച്എസ്ഇയിലെ എന്‍എസ്എസ് യൂനിറ്റും നാട്ടുകാരും പദ്ധതിയൊരുക്കുന്നു. തദ്ദേശീയരായ സഞ്ചാരികളും തൊഴിലാളികളും മറ്റുമായി ദിവസേന നൂറ് കണക്കിന് ആളുകള്‍ എത്തുന്ന ഹാര്‍ബര്‍ പരിസരത്ത് നിലവില്‍ ഒരൊറ്റ തണല്‍ മരങ്ങള്‍ പോലും ഇല്ല. ഈ അവസ്ഥ പരിഹരിക്കുന്നതിലേക്കുള്ള തുടര്‍ പദ്ധതിയുടെ ഉദ്ഘാടനം ലോകപരിസ്ഥിതി ദിനത്തില്‍ നടന്നു. അഞ്ഞൂറിലധികം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചായിരുന്നു തുടക്കം. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവക സണ്‍ഡേ സ്‌കൂള്‍ നേതൃത്വത്തില്‍ ആര്യവേപ്പിന്‍ തൈകള്‍നട്ടു. ഇടവക വികാരി ഫാദര്‍ ജോസഫ് തണ്ണിക്കോട്ട് ഉദ്ഘാടനം ചെയ്തു.
ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജനിയര്‍ റെഡ്‌ക്രോസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനം പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി, രാജേഷ് പാടി, സമീര്‍ തെക്കില്‍, മാഹി ചെര്‍ക്കള സംസാരിച്ചു.
കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചന്ദ്രഗിരി ലയന്‍സ് ക്ലബ് നേതൃത്വത്തില്‍ പ്രകൃതി സന്ദേശം ആലേഖനം ചെയ്ത 500 കുടകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി എല്‍ ഹമീദ്, നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി, എ എസ് മുഹമ്മദ് കുഞ്ഞി, സുരേശന്‍ മാഷ്, ശരീഫ് കാപ്പില്‍, ടി എ ശാഫി, എം ബി അനിത ഭായ്, നസീര്‍ പട്ടുവം, ബി കെ ഖാദര്‍, മുനീര്‍ ചെമനാട്, കെ സി ഇര്‍ഷാദ്, ഷംസീര്‍, ശിഹാബ്, ഫാറൂഖ് കാസിമി, എം പി അബ്ദുന്നാസര്‍ സംബന്ധിച്ചു.
എരിയാല്‍ ഇവൈസിസി നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി നെഹ്‌റു യുവ കേന്ദ്ര അക്കൗണ്ടന്റ് ടി എം അന്നാമ്മ ജംഷീര്‍ എരിയാലിന് വൃക്ഷ തൈ നല്‍കി ഉദ്ഘാടനം ചെയ്തു.റസാഖ് അധ്യക്ഷത വഹിച്ചു. ഷുക്കൂര്‍ എരിയാല്‍, നൗഷാദ് എരിയാല്‍, ജാബിര്‍ കുളങ്ങര, ഇ എം അബു, ഹമീദ് എരിയാല്‍, ഖലീല്‍, ജാബിര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss