|    Jun 22 Fri, 2018 7:33 am
FLASH NEWS

ലോക പരിസ്ഥിതി ദിനാചരണം 5 മുതല്‍ 9 വരെ

Published : 1st June 2018 | Posted By: kasim kzm

കോഴിക്കോട്: കേന്ദ്ര-കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം,വിദ്യാഭ്യാസവകുപ്പ്,ജില്ലാഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍  5 മുതല്‍ 9 വരെ നടക്കും.‘പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തുക’ എന്ന മുദ്രാവാക്യവുമായി ആചരിക്കുന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യ ആതിഥ്യമരുളുന്നതിനാല്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രകൃതി സംരക്ഷണസമിതി, സേവ്, എന്‍ജിസി, ജൈവ കര്‍ഷക സമിതി, നദീസംരക്ഷണ സമിതി, ഗ്രീന്‍ ഹോപ് സൊസൈറ്റി തുടങ്ങിയ പരിസ്ഥിതി സംഘടനകള്‍ക്ക് പുറമേ സന്നദ്ധസംഘടനകളും ബഹുജനങ്ങളും പങ്കാളികളാവും. കടലിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുള്ള ദൗത്യത്തിനാണ് ഊന്നല്‍ നല്‍കുന്നത്. കേരളത്തില്‍ കോഴിക്കോട്, വര്‍ക്കല കടല്‍തീരങ്ങള്‍ ശുചീകരണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചിന് 7.30ന് ആരംഭിക്കുന്ന കോഴിക്കോട് കടല്‍ത്തീര ശുചീകരണം ജില്ലാ കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്യും. ശേഖരിക്കുന്ന മാലിന്യങ്ങള്‍ നിറവ് വേങ്ങേരി സംസ്‌കരിക്കും. പരിസ്ഥിതി ഗാനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ശുചീകരണം പ്രതിജ്ഞയോടെ സമാപിക്കും.
സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ടീഷര്‍ട്ട്, തൊപ്പി , കയ്യുറ, മുഖാവരണം എന്നിവ നല്‍കും. 6, 7 തീയതികളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി, ചിത്രരചനാമല്‍സരങ്ങള്‍, ഹ്രസ്വ ചലച്ചിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. എട്ടിന് കോഴിക്കോടിന്റെ അനുബന്ധ കടല്‍ത്തീരങ്ങള്‍ ശുചിയാക്കും. ഒമ്പതിന് രാവിലെ 10 മണിക്ക് പരിസ്ഥിതി ബോധവല്‍ക്കരണ റാലി ബിഇഎം ഹൈസ്‌കൂളില്‍ നിന്ന് ആരംഭിക്കും. 10.30 ന് ടൗണ്‍ ഹാളില്‍ ചേരുന്ന പരിസ്ഥിതി സമ്മേളനത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കും.പ്ലാസ്റ്റിക് വിപത്തിനെക്കുറിച്ച്  ക്ലാസുകള്‍ എടുക്കും. ഇതിനായി പ്രമുഖരുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന സ്‌കൂളുകളില്‍ ഈ സംഘം ചെന്ന് പ്ലാസ്റ്റിക് വിപത്തിനെക്കുറിച്ചുള്ള ക്ലാസുകള്‍ എടുക്കും. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഔഷധസസ്യങ്ങള്‍ വെച്ച് പിടിപ്പിക്കും. കടലിനടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീണ്ടെടുത്ത് സംസ്‌കരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായും. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കലക്ടര്‍ യു വി ജോസ് അധ്യക്ഷം വഹിച്ചു. ഡോ.വി പി ദിനേശന്‍, എം എ ജോണ്‍സണ്‍, ടി വി രാജന്‍, വടയക്കണ്ടി നാരായണന്‍, ഡോ.എം സി സിബി, എ ശ്രീവല്‍സന്‍, മണലില്‍ മോഹനന്‍, ടി കെ ഉഷാറാണി, ഇ എം രാജന്‍, സുബീഷ് ഇല്ലത്ത്, പി രമേശ് ബാബു, സി പി കോയ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss