|    Jan 21 Sat, 2017 9:56 am
FLASH NEWS

ലോക പരിസ്ഥിതി ദിനം: ഹരിത ഭൂമിക്കായി ആബാലവൃദ്ധം കൈകോര്‍ത്തു

Published : 6th June 2016 | Posted By: SMR

ആലപ്പുഴ: പരിസ്ഥിതി സന്ദേശങ്ങള്‍ കൈമാറിയും വൃക്ഷത്തൈകള്‍ വിതരണംചെയ്തും നട്ടുനനച്ചും ജില്ലയിലെമ്പാടും ലോക പരിസ്ഥിതിദിനം കെങ്കേമമായി അചരിച്ചു. വിവിധ സന്നദ്ധ-സാംസ്‌കാരിക സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടേയും നേതൃത്വത്തിലാണ് പരിസ്ഥിതിദിനാചരണം നടന്നത്.
മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നാട്ടുകാര്‍ തനിക്കായി ഒരുക്കിയ സ്വീകരണ കേന്ദ്രങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ട് മന്ത്രി ജി സുധാകരന്‍ മാതൃകയായി. പേരുത്തിപ്പറമ്പ്, പുത്തന്‍പറമ്പ് പൊന്നപ്പന്റെ വസതിക്ക് സമീപം, വാടയ്ക്കല്‍ മില്‍മക്ക് സമീപം, പറവൂര്‍ ഗവ. സ്‌കൂളിന് തെക്കു വശം, ചക്കിട്ടപറമ്പ്, റജിമോന്റെ വസതിക്ക് സമീപം, വലിയപറമ്പ് കോളനി എന്നിവിടങ്ങളില്‍ പ്ലാവ്, ലക്ഷ്മിതരു എന്നിവയാണ് മന്ത്രി നട്ടത്.
ആയുര്‍ രക്ഷാമിഷന്‍ കേരളയുടെ നേതൃത്വത്തില്‍ ശ്രീരുദ്രാ ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സൗജന്യ ഔഷധത്തൈക ള്‍ പ്രസ് ക്ലബ് പ്രസിഡന്റ് വി എസ് ഉമേഷിന് നല്‍കി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉമേഷ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ എസ് വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. ആര്‍ അനില്‍കുമാര്‍, കമാല്‍ എം മാക്കിയില്‍, നഗരസഭാംഗങ്ങളായ സജേഷ്, പ്രസന്ന, ഡോ. റാബിത്ത്, ജേക്കബ് ജോണ്‍ എം സംസാരിച്ചു. പ്രമീളാദേവി, ഹരിനാഥ് തായങ്കരി, ഡി മധു എന്നിവര്‍ ഔഷധ സസ്യവിതരണത്തിന് നേതൃത്വം നല്‍കി. പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്യത്തില്‍ വൃക്ഷത്തൈ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, വിപ്ലവ ഗായിക മേദിനി എന്നിവര്‍ ചേര്‍ന്നാണ് വൃക്ഷത്തൈ നട്ടത്. അഡ്വ. ആര്‍ റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാര്‍, സുനീഷ് ദാസ്, രതികുമാര്‍ പങ്കെടുത്തു. പരസ്പരസഹായനിധിയുടെ 31ാമത് വാര്‍ഷികദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതിദിനം ആചരിച്ചു. എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു. ലോകശ്രേയസ്സിനായി പ്രതിജ്ഞയെടുത്തു. പ്രസിഡന്റ് പി ജ്യോതിസ് പരസ്പരസഹായനിധി അങ്കണത്തില്‍ തൈകള്‍ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.
എല്ലാ അംഗങ്ങളും അവരവരുടെ വീടുകളില്‍ വൃക്ഷത്തൈകള്‍ നട്ട് ദിനാചരണത്തില്‍ പങ്കുചേര്‍ന്നു. കലവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകളും അലങ്കാര ചെടികളും നട്ടു. കലവൂര്‍ പി എച്ച് സി, സബ്‌സെന്ററുകളായ മണ്ണഞ്ചേരി, കാവുങ്കല്‍ എന്നിവിടങ്ങളിലും തൈകള്‍ നട്ടു. ഡോ. സിമി, എസ് നവാസ്,ലാല്‍കുമാര്‍, സുമ, മായ, പൂഷാമ്മ പങ്കെടുത്തു.
തത്തംപള്ളി റസിഡന്‍സ് അസോസിയേഷന്‍ (ടിആര്‍എ) നടപ്പാക്കുന്ന വൃക്ഷത്തൈ നടല്‍പരിപാലന പദ്ധതിയായ ടിആര്‍ എ എലഗന്റ് പച്ചമരത്തണല്‍ തിരക്കഥാകൃത്ത് തോമസ് ജോസഫിനു തൈ നല്‍കി എലഗന്റ് ഫോട്ടോസ്റ്റാറ്റ് പ്രൊപ്രൈറ്റര്‍ റോബിന്‍ റോഡ്രിഗ്‌സ് ഉദ്ഘാടനം ചെയ്തു. എസ് കെഎസ്എസ്എഫ് ആലപ്പുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം സമസ്ത ജില്ലാ പ്രസിഡന്റ് സി മുഹമ്മദ് അല്‍ ഖാസിമി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പി ജെ അഷ്‌റഫ് ലബ്ബാ ദാരിമി, എ എം എം ശാഫി റഹ്മത്തുല്ലാഹ്, ഇ എന്‍ എസ് നവാസ്, എ എം സുധീര്‍ മുസ്‌ലിയാര്‍, ഐ മുഹമ്മദ് മുബാശ് സംബന്ധിച്ചു.
ജനാധിപത്യ മഹിള അസോസിയേഷന്‍ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ കഞ്ഞിക്കുഴി വില്ലേജ് ഓഫിസിന് മുന്നില്‍ വൃക്ഷത്തൈ നട്ടു. ജില്ലാ സെക്രട്ടറി ജലജ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തില്‍ സംയുക്ത വേമ്പനാട്ട് കായല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കായല്‍ തീരങ്ങളില്‍ അടിഞ്ഞു കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മല്‍സ്യ-കക്കാ തൊഴിലാളികള്‍ ശേഖരിച്ചു.
സ്രായിത്തോടുമുതല്‍ അമ്പലക്കടവ് വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരം വരുന്ന പ്രദേശങ്ങളിലെ 10 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളും രണ്ടു ചാക്ക് മദ്യക്കുപ്പികളുമാണ് ശേഖരിച്ചത്. സ്രായിത്തോടിന് സമീപം പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ വി ദയാല്‍ ഉദ്ഘാടനം ചെയ്തു. കെ എം പൂവ്, ആണ്ടവന്‍, ശ്രീജിത്ത്, സി എച്ച് ലാല്‍ എന്നിവരോടൊപ്പം പ്രദേശ വാസികളും മാലിന്യ ശേഖരണത്തില്‍ പങ്കാളികളായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക