|    Nov 21 Wed, 2018 9:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലോക പരിസ്ഥിതിദിനാഘോഷം : സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Published : 5th June 2017 | Posted By: fsq

 

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിക്കും. കനകക്കുന്ന് കൊട്ടാരപരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിക്കുക. മന്ത്രി കെ രാജു അധ്യക്ഷത വഹിക്കും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിശിഷ്ട സംഭാവനകള്‍ നല്‍കിയ സുഗതകുമാരി, സി കെ കരുണാകരന്‍ എന്നീ വ്യക്തികളേയും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഫോറസ്റ്റേഴ്‌സ് എന്ന സംഘടനയേയും ചടങ്ങില്‍ ഗവര്‍ണര്‍ ആദരിക്കും. ഹരിതകേരളം ഫോട്ടോ ആല്‍ബത്തിന്റെയും വനം വകുപ്പ്  പ്രസിദ്ധീകരണമായ ‘അരണ്യം’ മാസികയുടെ പരിസ്ഥിതിദിന പതിപ്പിന്റെയും പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss