|    May 24 Wed, 2017 2:22 am
FLASH NEWS

ലോക ടൂറിസം ദിനം

Published : 27th September 2016 | Posted By: SMR

ലോക ടൂറിസം ദിനമാണ് ഇന്ന്. താമസിക്കുന്ന സ്ഥലത്തിനപ്പുറത്തേക്ക് സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന സന്ദര്‍ശനമാണ് ടൂറിസം എന്ന് ഒരു നിര്‍വചനമുണ്ട്. പിന്നീട് ഈ നിര്‍വചനങ്ങള്‍ പലതരത്തില്‍ പരിഷ്‌കരിക്കപ്പെട്ടു. ഏതായാലും ഒരുകാര്യം തീര്‍ച്ച. ടൂറിസം ഇന്ന് ആഗോളതലത്തില്‍ തന്നെ ഒരു വ്യവസായമാണ്, പല രാജ്യങ്ങളുടെയും വരുമാനമാര്‍ഗമാണ്, ഒട്ടേറെയാളുകള്‍ക്ക് ഉല്ലാസോപാധിയാണ്. വിനോദസഞ്ചാരം പലതരത്തില്‍, പല ലക്ഷ്യങ്ങളോടെ ലോകത്തുടനീളം നിലവിലുണ്ട്; ഉണ്ടാവുകയും ചെയ്യും.
ഇബ്‌നു ബത്തൂത്ത, ഹ്യൂയാങ് സാങ്, മാര്‍ക്കോപോളോ, കൊളംബസ്, വാസ്‌കോഡഗാമ- ഇങ്ങനെ നിരവധി സഞ്ചാരികള്‍ ചരിത്രത്തിലുണ്ട്. വ്യത്യസ്ത ലക്ഷ്യങ്ങളോടു കൂടിയ യാത്രകളായിരുന്നു ഇവരുടേത്. ഇന്ന് സാമാന്യമായി ടൂറിസ്റ്റുകളുടെ ലക്ഷ്യം കാഴ്ചകള്‍ കാണുകയും ഉല്ലസിക്കുകയുമാണ്. ഐക്യരാഷ്ട്രസഭ ലോക ടൂറിസം ദിനം എന്ന ആശയം മുന്നോട്ടുവച്ചത് വിനോദയാത്രകളുടെ പ്രാധാന്യം, പ്രകൃതിവൈവിധ്യങ്ങള്‍, അവ അന്താരാഷ്ട്രസമൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവയിലൂടെ പുതിയൊരു ലോകാവബോധം രൂപപ്പെടുത്താന്‍ വേണ്ടിയാണ്.
ഇന്ത്യ പണ്ടുമുതല്‍ക്കു തന്നെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു. ഇന്ത്യയിലെ വിനോദസഞ്ചാരത്തില്‍ വലിയ സ്ഥാനമുള്ള ദേശമാണ് ‘ദൈവത്തിന്റെ സ്വന്തം രാജ്യമായ’ കേരളം. കേരളത്തിലെ കായലുകളും കടലോരങ്ങളും മലമ്പ്രദേശങ്ങളും സാംസ്‌കാരിക ഈടുവയ്പുകളും ടൂറിസത്തിന് വളരെയധികം സാധ്യതകള്‍ സൃഷ്ടിക്കുന്നു. അതോടൊപ്പം പരിസ്ഥിതി മലിനീകരണത്തിനും പ്രകൃതിനാശത്തിനും സാംസ്‌കാരികച്യുതിക്കും വിനോദസഞ്ചാരം കാരണമാവുന്നു എന്നും പറയേണ്ടതുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day