|    Jul 16 Mon, 2018 6:53 am

ലോക ടൂറിസം ദിനം ആഘോഷിച്ചു

Published : 28th September 2017 | Posted By: fsq

 

ആലപ്പുഴ: ഈ വര്‍ഷത്തെ ടൂറിസം  ദിനത്തോടനുബന്ധിച്ച് സുസ്ഥിര വിനോദ സഞ്ചാരം  വികസനത്തിലേയ്ക്കുള്ള ഉപകരണം എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പുന്നമട ഹൗസ്‌ബോട്ട് ടെര്‍മിനലില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ജില്ലാ കലക്ടര്‍ ടിവി അനുപമ ഉദ്ഘാടനം ചെയ്തു. ഹൗസ്‌ബോട്ട് ടെര്‍മിനലും പരിസരവും പരിശോധിച്ച കലക്ടര്‍ ടെര്‍മിനല്‍ വികസനം, ശുചിത്വം, വിനോദ സഞ്ചാരികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥരും ഹൗസ്‌ബോട്ട് ഉടമകള്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ആലപ്പുഴ നഗരചത്വരത്തില്‍ നിന്ന് പുന്നമടയിലേയ്ക്ക് സംഘടിപ്പിച്ച കൂട്ടയോട്ടം ആലപ്പുഴ ഡിടിപിസി സെക്രട്ടറി മാലിന്‍ എം ഫഌഗ് ഓഫ് ചെയ്തു. ഹൗസ് ബോട്ട് ടെര്‍മിനലില്‍ സംഘടിപ്പിച്ച ബോധവല്‍കരണ ശില്‍പശാലയോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാന്റ് മേളം നടന്നു.  ഉദ്ഘാടനം ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍  ടി ജി അഭിലാഷ് കുമാര്‍ നിര്‍വഹിച്ചു. ജില്ലാ ടൂറിസം കാര്യാലയം, ഡിടിപിസി കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി, ഹൗസ്‌ബോട്ട് ഉടമകള്‍, തൊഴിലാളികള്‍, വിനോദ സഞ്ചാര സംഘടനാ പ്രവര്‍ത്തകര്‍, സെന്റ് മൈക്കിള്‍സ് കോളജ് ടൂറിസം ക്ലബ്ബ് അംഗങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ഡിടിപിസി എക്‌സി. അംഗങ്ങള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss