|    Jan 23 Mon, 2017 12:02 pm
FLASH NEWS

ലോക ജൂനിയര്‍ മീറ്റ്; അബിത മേരി പുറത്തായി

Published : 22nd July 2016 | Posted By: SMR

കോഴിക്കോട്: പോളണ്ടില്‍ നടക്കുന്ന ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഉഷ സ്‌കൂള്‍ താരം അബിത മേരി മാനുവല്‍ 800 മീറ്റര്‍ ഫൈനല്‍ കാണാതെ പുറത്തായി. രണ്ടാം സെമിയില്‍ ഏഴാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.
ഹീറ്റ്‌സില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം (2 മിനിറ്റ് 6.1 സെക്കന്റ്) നടത്തിയ അബിതയ്ക്കു പക്ഷേ ഫൈനലില്‍ കാലിടറി. ഉഷ സ്‌കൂളിന്റെ തന്നെ മറ്റൊരു താരമായ ജിസ്‌ന മാത്യുവിന് 400 മീറ്ററില്‍ അയോഗ്യത നേരിട്ടിരുന്നു. മറ്റൊരു മലയാളി താരമായ മെയ്‌മോന്‍ പൗലോസ് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ നേരത്തെ തന്നെ പുറത്താവുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക