|    Dec 17 Mon, 2018 11:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ലോക ജൂനിയര്‍ ചെസ്: നാല് മലയാളികള്‍ക്ക് യോഗ്യത

Published : 7th December 2018 | Posted By: kasim kzm

ടി പി ജലാല്‍

മലപ്പുറം: ലോക ജൂനിയര്‍ ചെസ് ചാംപ്യന്‍ഷിപ്പിന് നാലു മലയാളികള്‍ യോഗ്യതനേടി. മലപ്പുറം ജില്ലയിലെ കിടങ്ങഴി ഷാപ്പിന്‍കുന്ന് ഗുല്‍സാര്‍ വീട്ടിലെ ഫിസാന്‍ ആഹില്‍, കോഴിക്കോട് സ്വദേശി പി എം അഭിഷേക്, കോട്ടയം സ്വദേശികളായ നിവിന്‍ രവിചന്ദ്രന്‍, ജസ്റ്റിന്‍ ജോസഫ് എന്നിവരെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ നിന്നു തിരഞ്ഞെടുത്തത്.
കഴിഞ്ഞ 28ന് ആരംഭിച്ച ചാംപ്യന്‍ഷിപ്പ് ഇന്നലെയാണു സമാപിച്ചത്. മുന്‍ അക്ഷയ മലപ്പുറം ജില്ലാ ഓഫിസറും അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജ് പ്രഫസറുമായ കെ പി മുഹമ്മദ് ബഷീറിന്റെയും പെരിന്തല്‍മണ്ണ പിടിഎം ഗവ. കോളജ് അധ്യാപിക ആബിദാ ഫാറൂഖിയുടെയും മകനാണ് ഫിസാന്‍ ആഹില്‍. മഞ്ചേരി എയ്‌സ് പബ്ലിക് സ്‌കൂളിലെ 10ാം തരം വിദ്യാര്‍ഥിയാണ്. 20 വയസ്സിനു താഴെയുള്ളവരാണ് ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 16കാരനായ ഫിസാന്‍ ചാംപ്യന്‍ഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരമാണ്. അഭിഷേക് കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയും ജസ്റ്റിന്‍ ജോസഫ് ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്.
ഇന്തോനീസ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും നാലുപേരും മല്‍സരിക്കും. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹിയിലാണ് ലോക ചാംപ്യന്‍ഷിപ്പ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss