|    May 30 Tue, 2017 12:44 am
FLASH NEWS

ലോക ജൂനിയര്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ്: മനീഷയ്ക്ക് സ്വര്‍ണം

Published : 17th September 2016 | Posted By: SMR

ടിബിലിസി (ജോര്‍ജിയ): ജൂനിയര്‍ ലോക ഗുസ്തി ചാപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മനീഷ ക്ലിഞ്ചസിന് സ്വര്‍ണം. ജൂനിയര്‍ വനിതകളുടെ 38 കിലോ വിഭാഗത്തിലാണ് താരം സ്വര്‍ണം കഴുത്തിലണിഞ്ഞത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലോക ചാംപ്യന്‍ഷിപ്പില്‍ ഗുസ്തി വിഭാഗത്തില്‍ സ്വര്‍ണം നേടുന്നത്.
ശക്തരായ അമേരിക്ക, അസര്‍ബെയ്ജാന്‍, റഷ്യ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളെ മലത്തിയടിച്ചാണ് മനീഷ സുവര്‍ണനേട്ടം കരസ്ഥമാക്കിയത്. ഫൈനലില്‍ ബള്‍ഗേറിയയുടെ പെറ്റിയ സര്‍കോവ ഡെല്‍ച്ചേവയെയാണ് മനീഷ തറപറ്റിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day