|    Mar 25 Sat, 2017 1:15 pm

ലോക ചെസ്: ഇന്ത്യക്ക് വിജയത്തുടക്കം

Published : 4th September 2016 | Posted By: SMR

ചെന്നൈ: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷ, വനിത നിരയ്ക്ക് വിജയത്തുടക്കം. ബൊളീവിയന്‍ ടീമിനെതിരെ മല്‍സരിച്ച ഇന്ത്യ 4-0 ത്തിന്റെ സമ്പൂര്‍ണ വിജയമാണ് കരസ്ഥമാക്കിയത്.
പുരുഷന്‍മാരുടെ സീഡ് 11 വിഭാഗത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ ബി അധിപന്‍, വിദിത് സന്തോഷ് ഗുജറാത്തി, എസ് പി സേതുരാമന്‍, കാര്‍ത്തികേയന്‍ മുരളി എന്നിവര്‍ എതിരില്ലാതെ വിജയം കരസ്ഥമാക്കി.
വനിതകളുടെ വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരായ പത്മിനി റൗട്ട്, ടാനിയ സച്ച്‌ദേവ്, വനിത ഗ്രാന്റ് മാസ്റ്റര്‍ സൗമ്യ സ്വാമിനാഥന്‍,പ്രത്യുക്ഷ ബോധ എന്നിവരും വിജയം നേടി.
ബൊളീവിയന്‍ ടീമിലെ ഒരു മല്‍സരാര്‍ത്ഥിക്കും ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക