|    Oct 24 Wed, 2018 1:50 am
FLASH NEWS

ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡലുമായി പഞ്ച ഗുസ്തിയില്‍ വീണ്ടും വിനോദിന്റെ വിജയഗാഥ

Published : 14th September 2017 | Posted By: fsq

 

മഞ്ചേരി: ഹംഗറിയില്‍ നടന്ന ലോക പഞ്ച ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി മലപ്പുറം മഞ്ചേരി സ്വദേശി വി പി വിനോദ് രാജ്യത്തിനഭിമാനമായി. 65 കിലോഗ്രാം വിഭാഗത്തില്‍ റഷ്യയുടെ സ്ലാവ സാഡ്യുവിനെ കൈക്കരുത്തില്‍ അടിയറവു പറയിച്ചാണു വിനോദ് രണ്ടാം സ്ഥാനക്കാരനായത്. ഡെല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയാണു ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഈ മുപ്പത്തെട്ടുകാരന്‍ യോഗ്യത നേടിയത്. അവിടേയും നേട്ടം ആവര്‍ത്തിക്കാനായി.പഞ്ചഗുസ്തി അസോസിയേഷന് സര്‍ക്കാര്‍ അംഗീകാരമില്ലാത്തതിനാല്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ സര്‍ക്കാറില്‍ നിന്നും ഒരു സഹായവും വിനോദിന് ലഭിച്ചിരുന്നില്ല. ഇതിനുള്ള മധുര പ്രതികാരം കൂടിയായി ഈ യുവാവിന്റെ നേട്ടം. പണമില്ലാതെ യാത്ര മുടങ്ങുമെന്നായപ്പോള്‍ വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയാണ് സഹായവുമായി എത്തിയത്. മഞ്ചേരിയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വിനോദ് ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പൊരുതിയാണ് പഞ്ചഗുസ്തിയില്‍ തന്റേതായ മേല്‍വിലാസമുണ്ടാക്കിയെടുത്തത്. കാലിനുള്ള വൈകല്യം പോലും വകവെക്കാതെ കൈക്കരുത്തില്‍ കായിക രംഗത്ത് ഉറച്ചു നിന്നപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉറച്ച പിന്തുണ നല്‍കി. പലപ്പോഴും പണം കടം വാങ്ങിയാണു മത്സരങ്ങള്‍ക്കു പോയിരുന്നത്. 2012ല്‍ കസാകിസ്താനിലും 14ല്‍ ബള്‍ഗേറിയയിലും നടന്ന ലോക ചാംപ്യന്‍ഷിപ്പിലും വിനോദ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സ്വര്‍ണമടക്കം നിരവധി മെഡലുകള്‍ സ്വന്തമാക്കി. മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് പ്രൊമോഷന്‍ അക്കാദമിയില്‍ തൃശൂര്‍ സ്വദേശികളായ ഷാജു, അസീസ് എന്നിവര്‍ക്കു കീഴിലാണ് പരിശീലനം. ലോക ശക്തികളോട് പൊരുതി രാജ്യത്തിന്റെ യശസ്സുയര്‍ത്താനായെങ്കിലും വിനോദിന് ഒരു പരിഭവം ബാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss