|    Aug 17 Fri, 2018 5:35 am
Home   >  Todays Paper  >  Page 5  >  

ലോക കേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിച്ച് ഉത്തരവായി

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ലോക കേരളസഭയും അതോടനുബന്ധിച്ചുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റികളും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കു—ന്നതിന് ലോക കേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, നിയമസഭ സെക്രട്ടറി വി കെ ബാബു പ്രകാശ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍മാരായ കെ വരദരാജന്‍, എം എ യൂസുഫലി, സി കെ മേനോന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ്, ആസൂത്രണ ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം രാധാകൃഷ്ണന്‍ അംഗങ്ങളാണ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss