|    Aug 20 Mon, 2018 1:06 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ലോക കപ്പ് വിശേഷങ്ങള്‍ പങ്കുവച്ച് കായിക പ്രേമികളുടെ സംഗമം

Published : 1st August 2018 | Posted By: AAK

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് പ്രേമികളുടെ വാട്സ് ആപ് കൂട്ടായ്മ ലോക കപ്പ് വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ സംഗമം സംഘടിപ്പിച്ചു. റയാന്‍ ഓഡിറ്റോറിയത്തില്‍ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡിഫ മുന്‍ പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി ആശംസയര്‍പ്പിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി ഈ ലോക കപ്പ് മികച്ച സാങ്കേതിക നിലവാരം പുലര്‍ത്തിയതായും ചെറിയ രാജ്യങ്ങളുടെ പങ്കാളിത്തവും ഒപ്പം ഏഷ്യന്‍ രാജ്യങ്ങളായ തെക്കന്‍ കൊറിയയും ജപ്പാനും ഇറാനും കളിക്കളത്തില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ ലാറ്റിനമേരിക്കന്‍-യൂറോപ്യന്‍ ടീമുകള്‍ക്ക് കടുത്ത പരീക്ഷണമാണ് നല്‍കിയതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സൗദി ഇന്ത്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുസ്സലാം കണ്ണിയന്‍, മുന്‍ ഡിഫ പ്രസിഡന്റ് റസാഖ് ചേരിക്കല്‍, സെക്രട്ടറി അനസ് വയനാട്, പ്രമുഖ കളിക്കാരന്‍ ഷാഫി കൊടുവള്ളി, റഫറി അര്‍ഷദ് വാഴക്കാട് പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. മാധ്യമ പ്രവര്‍ത്തകന്‍ മുജീബ് കളത്തില്‍ മോഡറേറ്ററായിരുന്നു. അഫ്താബ്, സഹീര്‍ മജ്ദാല്‍, നൗശാദ് മാവൂര്‍, ലിയാക്കത്ത്, സമീര്‍ സാം, സഫീര്‍ മണലൊടി, മണി പത്തിരിപ്പാല, മഹ്റൂഫ് മഞ്ചേരി, ഷറഫു ചെറുവാടി, മുജീബ് പാറമ്മല്‍ പങ്കെടുത്തു. പ്രവചന മല്‍സരത്തില്‍ വിജയിയായ ആശി നെല്ലിക്കുന്നിനുള്ള ഉപഹാരം സുനില്‍ മുഹമ്മദ് സമ്മാനിച്ചു. ലോക കപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രശ്‌നോത്തരി മല്‍സരത്തില്‍ വിജയികളായ നസീര്‍, മുനിയാസ് തെക്കേപ്പുറം, ഷാഫി കൊടുവള്ളി എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഗായിക ജിന്‍ഷ ഹരിദാസ് നേതൃത്വം നല്‍കിയ കലാവിരുന്നില്‍ ജസീര്‍ കണ്ണൂര്‍, ഖാജാ ഹുസയ്ന്‍, സമീര്‍ സാം, ഖലീലു റഹ്മാന്‍ ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങില്‍ റിയാസ് പറളി സ്വാഗതം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss