|    Aug 22 Tue, 2017 10:14 pm
FLASH NEWS
Home   >  Pravasi   >  

ലോക കപ്പ് യോഗ്യത: ഖത്തര്‍-ഇറാന്‍ പോരാട്ടം 23ന്‌

Published : 20th March 2017 | Posted By: fsq

 

ദോഹ: റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ മൂന്നാം റൗണ്ടില്‍ ഖത്തറിന്റെ നിര്‍ണായക മല്‍സരം 23നു ഇറാനുമായി. വൈകിട്ട് 7ന് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിലാണ് മല്‍സരം. മൂന്നാം റൗണ്ടില്‍ തെഹ്‌റാനില്‍ നടന്ന ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഇറാനോടു പരാജയപ്പെട്ടിരുന്നു.സ്വന്തം കാണികള്‍ക്കു മുന്നില്‍ അതിനു പകരം വീട്ടുകയും നിര്‍ണായകമായ പോയിന്റുകള്‍ നേടുകയുമാണു ലക്ഷ്യം. 28ന് ഉസ്ബകിസ്താനെതിരെ അവരുടെ നാട്ടിലാണു ഖത്തറിന്റെ അടുത്ത കളി. മൂന്നാം റൗണ്ടിലെ ആദ്യഘട്ടത്തില്‍ ഗ്രൂപ്പ് എയില്‍ അഞ്ചു മല്‍സരങ്ങളില്‍നിന്ന് ഒരു വിജയവും ഒരു സമനിലയും ഉള്‍പ്പെടെ നാലു പോയിന്റുമായി അഞ്ചാം സ്ഥാനത്താണു ഖത്തര്‍. ഇറാന്‍, ഉസ്ബകിസ്താന്‍, കൊറിയ എന്നിവയ്‌ക്കെതിരെ തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ക്കൊടുവില്‍ സിറിയയ്‌ക്കെതിരെ വിജയവും ചൈനയ്‌ക്കെതിരെ സമനിലയുമാണു ഖത്തര്‍ ഒന്നാം ഘട്ടത്തില്‍ നേടിയത്.മൂന്നാം റൗണ്ടില്‍നിന്നു നേരിട്ടു റഷ്യന്‍ ലോകകപ്പിനു യോഗ്യത നേടണമെങ്കില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തണം. ഇറാന്‍, കൊറിയ, ഉസ്ബകിസ്താന്‍ എന്നിവയ്ക്കാണു നിലവിലെ സാധ്യത. 11 പോയിന്റോടെ ഇറാനാണ് ഒന്നാമത്. കൊറിയ(10 പോയിന്റ്),  ഉസ്ബകിസ്താന്‍(ഒമ്പതു പോയിന്റ്) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.   അഞ്ചു പോയിന്റോടെ സിറിയ നാലാമതും രണ്ടു പോയിന്റോടെ ചൈന ഗ്രൂപ്പില്‍ അവസാനത്തേതുമാണ്.മൂന്നാം സ്ഥാനത്തെത്തിയാല്‍ ഖത്തറിനു പ്ലേ ഓഫ് കളിച്ചു യോഗ്യത നേടാം. ഈ സാധ്യത നിലനിര്‍ത്തുന്നതിന് ഇനിയുള്ള മല്‍സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കണം. 2022 ലോകകപ്പ് ആതിഥേയരെന്ന നിലയില്‍ ഖത്തറിനു കളിക്കാം. എന്നാല്‍, അതിനു മുന്‍പ് യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചു 2018 ലോകകപ്പില്‍ കളിക്കുകയെന്നതാണു ഖത്തറിന്റെ ലക്ഷ്യം. പരിശീലകന്‍ ജോര്‍ജ് ഫൊസാറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഖത്തര്‍ ടീം തീവ്ര പരിശീലനത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക