|    Feb 27 Mon, 2017 8:01 am
FLASH NEWS

ലോക എയ്ഡ്‌സ് ദിനം ആചരിച്ചു

Published : 2nd December 2016 | Posted By: SMR

കാസര്‍കോട്്: ജില്ലയില്‍ വിവിധ പരിപാടികളോടെ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്ന് ആരംഭിച്ച ജില്ലാതല റാലി കാഞ്ഞങ്ങാട് എസ്‌ഐ ബിജു പ്രകാശ് ഫഌഗ് ഓഫ് ചെയ്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി കാഞ്ഞങ്ങാട് ഐഎംഎ ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ പി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. റെഡ്‌റിബണ്‍ ധരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം  കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  നെഹ്‌റു യുവകേന്ദ്ര സുരക്ഷ പ്രൊജക്ട്, കാസര്‍കോട് ഗവ. എച്ച്എസ്എസിലെ എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, നന്മ, സീഡ്, കാസര്‍കോട് ഗവ. കോളജിലെ എന്‍എസ്എസ് യൂനിറ്റ്, കുമ്പള ഗവ. എച്ച്എസ്എസ് എന്നിവയുടെ സഹകരണത്തോടെ നടന്ന എയ്ഡ്‌സ് അവബോധറാലി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഫഌഗ് ഓഫ് ചെയ്തു. കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന  പൊതുസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് റെഡ് റിബണ്‍ എന്‍സിസി കേഡറ്റിനെ അണിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എച്ച്‌ഐവി, എയ്ഡ്‌സ് ബോധവല്‍ക്കരണം യക്ഷഗാനം മുഖേന നല്‍കി. ഇന്ന് എച്ച്‌ഐവി ബാധിതര്‍ക്കായി നെഹ്‌റു യുവകേന്ദ്ര സുരക്ഷാപ്രൊജക്ടിന്റെ നേതൃത്വത്തില്‍  നടത്തുന്ന പോഷകാഹാര വിതരണം കുമ്പള പഞ്ചായത്ത് പ്രസിഡന്റ്് പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day