|    Feb 28 Tue, 2017 8:47 pm
FLASH NEWS

ലോക എയ്ഡ്‌സ് ദിനം ആചരിച്ചു

Published : 2nd December 2016 | Posted By: SMR

വടകര:  ലോക എയ്ഡ്‌സ് ദിനമായ ഇന്നലെ വിവിധ സ്‌കൂളുകള്‍, ക്ലബ്, സംഘടനകള്‍ ബോധവല്‍ക്കരണവും റാലിയും സഘടിപ്പിച്ചു. എംഎച്ച്ഇഎസ് കോളജ് എന്‍എസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ റാലിയും ബോധവല്‍ക്കരണ എയ്ഡ്‌സ് ദിന സന്ദേശമുള്‍ക്കൊള്ളുന്ന നാടകവും അവതരിപ്പിച്ചു. എയ്ഡ്‌സ് രോഗികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുക, ഇതിനെ കുറിച്ചുള്ള കൃത്യമായ ബോധമില്ലായ്മ, രോഗികള്‍ക്ക് വേണ്ടുന്ന ജീവിതാവസരം സൃഷ്ടിച്ച് കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു നാടകം. പരിപാടി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇഎംഎ ജമാല്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ വി എം സുകേഷ്, റിഗേഷ് ചന്ദ്രന്‍, വിദ്യാര്‍ഥി പ്രതിനിധികാളായ മുഹമ്മദ് റാഫി, സയീദ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വടകര ജില്ലാ ആശുപത്രിയില്‍ മജീഷ്യന്‍ രാജീവ് മേമുണ്ടയുടെ നേതൃത്വത്തില്‍ നടത്തിയ എയ്ഡ്‌സ് ബോധവ ല്‍ക്കരണ മാജിക് ഷോ ശ്രദ്ധേയമായി. എന്താണ് എയ്ഡ്‌സ്, എച്ച്‌ഐവി ബാധിതരോട് കാണിക്കുന്ന അവഗണന തുടങ്ങിയ ദൃശ്യങ്ങളും പ്രമേയങ്ങളും മാജിക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ഹരിപ്രസാദ്  ഉദ്ഘാടനം ചെയ്തു. ഡോ. ഇദ്രിസ്, ഡോ. പി സി ഹരിദാസ്, കെ സുരേഷ് സംസാരിച്ചു.ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും ജൂനിയര്‍ ചേംബര്‍ ഓര്‍ക്കാട്ടേരിയും സംയുക്തമായി ഓര്‍ക്കാട്ടേരി ടൗണില്‍ മനുഷ്യ ച്ചങ്ങല തീര്‍ത്തു. പരിപാടി വടകര സിഐ എ ഉമേഷ് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ചേംബര്‍ പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്‌കരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എടച്ചേരി എസ്‌ഐ യൂസുഫ് നടുത്തറമ്മല്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീല വി കെ, ക്രസന്റ് അബ്ദുല്ല ഹാജി, ഉലഹന്നാന്‍ കെ, ഡോ. രവീന്ദ്രന്‍, പ്രേമന്‍, കെ ഇ ഇസ്മായില്‍, ശ്രീകാന്ത് ഇല്ലത്ത്, ശിവദാസ് കുനിയില്‍, അനീഷ്, കെ കെ റഹീം, ബിജു സി കെ, സുനില, മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ ഇ ചെറിയാന്‍, ഡോ. നിധിന്‍ സംസാരിച്ചു. കുറ്റിയാടി: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയും ഗ്രാമപ്പഞ്ചായത്തും സംയുക്തമായി എയ്ഡ്‌സ് ബോധവല്‍ക്കരണറാലി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി എന്‍ ബാലകൃഷ്ണന്‍ ഫഌഗ് ഓഫ് ചെയ്യുകയും റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രഭാകരന്‍ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. എം ജമീല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ കെ ബാബു, സി കെ സതീശന്‍, കെ പി കരുണന്‍, യു കെ അര്‍ജുനന്‍, പി ടി കൃഷ്ണന്‍, ബഷീര്‍, ഗിരീഷ് എന്നിവര്‍ സംസാരിച്ചു.പേരാമ്പ്ര: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് റെഡ് റിബണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനം ആചരിച്ചു. എയ്ഡ്‌സ് വിപത്തിനെ സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിച്ച് ടൗണില്‍ സന്ദേശറാലി നടത്തി. പ്രിന്‍സിപ്പല്‍ പി സി ദേവരാജ് ഫഌഗ് ഓഫ് ചെയ്തു. വി എസ് രമണന്‍ അധ്യക്ഷത വഹിച്ചു. എ കെ തറുവയി ഹാജി, ടി പി സന്തോഷ്, ഗംഗാധരന്‍ കാരയില്‍, ഒപി റസാഖ്, പി കെ അന്‍ഷൂദ്, ഒ വി നിത സംസാരിച്ചു.പയ്യോളി: നഗരസഭയുടേയും സാക്ഷരതാ മിഷന്റേയും സ്്‌നേഹ സുരക്ഷാ പ്രൊജക്ട് വടകരയുടേയും ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ചെയര്‍ പേഴ്‌സന്‍ അഡ്വ. പി കുല്‍സു ഉദ്ഘാടനം ചെയ്തു. ഉഷ വളപ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മഠത്തില്‍ നാണു മാസ്റ്റര്‍ സബീഷ് കുന്നങ്ങോത്ത്, കെ കൃഷ്ണകുമാര്‍, സി മിനി, അലക്‌സ് വര്‍ഗീസ് സംസാരിച്ചു. മാവൂര്‍: എയ്ഡ്‌സ് എന്ന മാരകവിപത്തിനെ തുടച്ചുനീക്കാന്‍ നിരന്തര ബോധവല്‍ക്കരണം മാത്രമാണ് ഏക പോംവഴിയെന്ന തിരിച്ചറിവില്‍ നടത്തിയ പരിപാടി ശ്രദ്ധേയമായി. എച്ച്‌ഐവി/എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികള്‍ സോഷ്യല്‍ ആക്ഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day