|    Jul 21 Sat, 2018 8:45 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോക ഇലവന് 184 റണ്‍സ് വിജയ ലക്ഷ്യം

Published : 16th September 2017 | Posted By: fsq

 

ലാഹോര്‍: പാകിസ്താനെതിരായ ട്വന്റി പരമ്പരയിലെ അവസാന മല്‍സരത്തില്‍ ലോക ഇലവന് മുന്നില്‍ 184 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് അടിച്ചെടുത്തത്. വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ കളം നിറഞ്ഞ് കളിച്ച അഹ്മദ് ഷഹ്‌സാദിന്റെ (89) മികവിനൊപ്പം ബാബര്‍ അസാമും (48) മികവ് ആവര്‍ത്തിച്ചതാണ് പാകിസ്താന് കരുത്തായത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്താന് വേണ്ടി ഷഹ്‌സാദും ഫഖര്‍ സമാനും (27) ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഫഖര്‍ മടങ്ങിയതിന് ശേഷം രണ്ടാം വിക്കറ്റിലെ ഷഹ്‌സാദ്- അസാം കൂട്ടുകെട്ട് മൂന്നാം ട്വന്റിയിലും കരുത്തുകാട്ടിയതാണ് പാക് ടീമിന് കരുത്തായത്. ഇരുവരും 102 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ അടിച്ചെടുത്തത്. 55 പന്തുകള്‍ നേരിട്ട ഷഹ്‌സാദിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെട്ടപ്പോള്‍ 31 പന്തില്‍ അഞ്ച് ഫോറുകളാണ് അസാം അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ ഷുഹൈബ് മാലിക്ക് (17*) നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് പാക് സ്‌കോര്‍ബോര്‍ഡാണ് 180 കടത്തിയത്.ലോക ഇലവന്‍ നിരയില്‍ തിസാര പെരേര രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. മോണി മോര്‍ക്കല്‍ നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. ആദ്യ മല്‍സരം പാകിസ്താനും രണ്ടാം മല്‍സരം ലോക ഇലവനും ജയിച്ചതിനാല്‍ ഇന്ന് വിജയിക്കുന്നവര്‍ക്കാവും പരമ്പര ലഭിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss