|    Jul 16 Mon, 2018 2:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോക ഇലവന് 175 റണ്‍സ് വിജയ ലക്ഷ്യം

Published : 14th September 2017 | Posted By: fsq

 

ലാഹോര്‍: ലോക ഇലവന് പാക് മണ്ണില്‍ വിജയം നേടാന്‍ മറികടക്കേണ്ടത് 175 റണ്‍സ്. ലോക ഇലവനെതിരായ രണ്ടാം ട്വന്റിയില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് അടിച്ചെടുത്തത്. ബാബര്‍ അസാം (45,) അഹ്മദ് ഷഹ്‌സാദ് (43), ഷുഹൈബ് മാലിക്ക് (39) എന്നിവരുടെ ബാറ്റിങാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 34 പന്തുകള്‍ നേരിട്ട ഷഹ്‌സാദിന്റെ ഇന്നിങ്‌സില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടപ്പോള്‍ 38 പന്തില്‍ അഞ്ച് ഫോറുകള്‍ പറത്തിയാണ് ബാബര്‍ 45 റണ്‍സടിച്ചത്. അവസാന ഓവറുകളില്‍ മാലിക്കിന്റെ ബാറ്റിങ് വെടിക്കെട്ടാണ് പാക് സ്‌കോര്‍ബോര്‍ഡിനെ 170 കടത്തിയത്. 23 പന്തുകള്‍ നേരിട്ട് ഒരു ഫോറും മൂന്ന് സിക്‌സറും പറത്തി മാലിക്ക് അടിച്ചെടുത്തു. ലോക ഇലവനുവേണ്ടി ബദ്രി, തിസാര പെരേര എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss