|    Jul 18 Wed, 2018 12:31 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോക ഇലവന്‍- പാകിസ്താന്‍ ട്വന്റി : ലോക ഇലവന് ജയിക്കാന്‍ 198 റണ്‍സ്‌

Published : 13th September 2017 | Posted By: fsq

 

ലാഹോര്‍: പാകിസ്താനെതിരെ ലോക ഇലവന് ജയിക്കാന്‍ വേണ്ടത് 198 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 197 റണ്‍സാണ് അടിച്ചെടുത്തത്. ബാബര്‍ അസാം (86) സ്വന്തം കളിത്തട്ടില്‍ കത്തിക്കയറിയപ്പോള്‍ ലോക ഇലവന്റെ ബൗളിങ് പട നന്നായി തല്ലുവാങ്ങിക്കൂട്ടി.ടോസ് നേടി ബാറ്റിങ് ബൗളിങ് തിരഞ്ഞെടുത്ത ലോക ഇലവന്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസിന്റെ കണക്കുകൂട്ടവുകളെ അടിച്ച് ബൗണ്ടറികടത്തുന്ന പ്രകടനമാണ് പാക് താരങ്ങള്‍ പുറത്തെടുത്തത്. വെടിക്കെട്ട് ഓപണര്‍ ഫഖര്‍ സമാന്‍ (8) മോണി മോര്‍ക്കലിന് വിക്കറ്റ് സമ്മാനിച്ച് നേരത്തെ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിലെ ബാബര്‍ – അഹമ്മദ് ഷഹ്‌സാദ് കൂട്ടുകെട്ട് (39) പാകിസ്താന്‍ ഇന്നിങ്‌സിന് അടിത്തറ പാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 122 റണ്‍സാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ഇടയ്ക്കിടയ്ക്ക് വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത്് ബാറ്റിങ് വെടിക്കെട്ടാണ് ബാബര്‍ പുറത്തെടുത്തത്.  52 പന്തുകളില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സറും സഹിതം കാണികള്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കിയ ബാബറെ ഇമ്രാന്‍ താഹിറാണ് മടക്കിയത്. മധ്യനിരയില്‍ ഷുഹൈബ് മാലിക്കിന്റെ (38) വെടിക്കെട്ടും പാക് ഇന്നിങ്‌സിന് കരുത്തേകി. 20 പന്തുകളില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സറും സഹിതം 38 റണ്‍സാണ് മാലിക്കിന്റെ സമ്പാദ്യം. പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന് (4) തിളങ്ങാനായില്ല. ഇമാദ് വാസിം നാല് പന്തില്‍ രണ്ട് സിക്‌സര്‍ സഹിതം 15 റണ്‍സ് നേടി പുറത്താവാതെ നിന്നു.ലോക ഇലവനുവേണ്ടി തിസാര പെരേര രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി 52 റണ്‍സ് വിട്ടുനല്‍കി. മോണി മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍, ബെന്‍ കട്ടിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss