|    Jun 24 Sun, 2018 10:29 pm
FLASH NEWS
Home   >  Sports  >  Cricket  >  

ലോക ഇലവനെതിരേ വിന്‍ഡീസിന് വമ്പന്‍ ജയം

Published : 1st June 2018 | Posted By: vishnu vis


ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിലെ തകര്‍ന്ന മൈതാനങ്ങളുടെ പുനര്‍നിര്‍മാണത്തിനുവേണ്ടി നടത്തിയ സൗഹൃദ മല്‍സരത്തില്‍ ലോക ഇലവനെതിരേ വിന്‍ഡീസ് വമ്പന്‍ ജയം. 72 റണ്‍സിനാണ് കാരിബീയന്‍ ഐസിസി ലോക ഇലവനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലോക ഇലവന്‍ 16.4 ഓവറില്‍ 127 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തി കോക്ക് വില്യസും രണ്ട് വിക്കറ്റ് വീതകം വീഴ്ത്തിയ സാമുവല്‍ ബദ്രി, ആന്ദ്രേ റസല്‍ എന്നിവരുടെ ബൗളിങാണ് ലോക ഇലവനെ തകര്‍ത്തത്. ലോക ഇലവന് വേണ്ടി തിസാര പെരേര ( 37 പന്തില്‍ 61) അര്‍ധ സെഞ്ച്വറി നേടി.
നേരത്തെ എവിന്‍ ലെവിസിന്റെ (26 പന്തില്‍ 58) ബാറ്റിങ് വെടിക്കെട്ടാണ് വിന്‍ഡീസിന് കരുത്തായത്. മര്‍ലോന്‍ സാമുവല്‍സ് (22 പന്തില്‍ 43), ദിനേഷ് രാംദിന്‍ (25 പന്തില്‍44) എന്നിവരും വിന്‍ഡീസ് നിരയില്‍ തിളങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss