|    Aug 20 Sun, 2017 3:23 pm
FLASH NEWS
Home   >  Sports  >  Athletics  >  

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: 400 മീറ്ററില്‍ വാന്‍ നിക്കേര്‍ക്കിന് സ്വര്‍ണം

Published : 10th August 2017 | Posted By: ev sports


ലണ്ടന്‍: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 400 മീറ്ററില്‍ ദക്ഷിണാഫ്രിക്കയുടെ വാന്‍ നിക്കേര്‍ക്കിന് സ്വര്‍ണം. ഫൈനലില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നികെര്‍ക്ക് സ്വര്‍ണം കഴുത്തിലണിഞ്ഞത്. 43.98 സെക്കന്റുകള്‍കൊണ്ടാണ് നികെര്‍ക്ക് 400 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ 400 മീറ്ററില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് നികെര്‍ക്ക് ചാംപ്യനായി. ബഹാമാസ് താരം സ്റ്റീവന്‍ ഗാര്‍ഡ്‌നര്‍ വെള്ളി മെഡലും സ്വന്തമാക്കി. 44.41 സമയം കുറിച്ചാണ് 21കാരനായ താരം രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 44.48 സെക്കന്റ് സമയം കുറിച്ച് ഖത്തറിന്റെ അബ്ദുല്ലാ ഹാറൂണ്‍ വെങ്കല മെഡലും കരസ്ഥമാക്കി. സ്വര്‍ണ മെഡല്‍ നിലനിര്‍ത്താന്‍ സാധിച്ചതിനെ മനോഹരമായാണ് കാണുന്നത്. ഇത് അനുഗ്രഹമാണ്. ആരാധകര്‍ മല്‍സരത്തെ ആസ്വദിച്ചെന്നാണ് എന്റെ പ്രതീക്ഷ- മല്‍സര ശേഷം നികെര്‍ക്ക് പ്രതികരിച്ചു. 400 മീറ്ററിലെ ലോക റെക്കോഡും നികെര്‍ക്കിന്റെ പേരിലാണ്.  2016 ആഗസ്ത് 14ന് റിയോ ഡി ജനൈറോ യിലെ ഒളിംപിക്‌സില്‍ നേടിയ 43.03 സെക്കന്റാണ് നികെര്‍ക്കിന്റെ മികച്ച സമയവും ലോക റെക്കോഡും. 400 മീറ്ററില്‍ ശക്തമായ പ്രകടനം പ്രതീക്ഷിച്ചെങ്കിലും നികെര്‍ക്ക് അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. മാക്വാല നിക്കേര്‍ക്ക് ഭീഷണി ഉയര്‍ത്തുമെന്ന് കരുതിയിരുന്നെങ്കിലും ഐഎഎഎഫിന്റെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മല്‍സരങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക