|    Nov 19 Sun, 2017 2:19 pm
FLASH NEWS
Home   >  Pravasi   >  

ലോക അത്‌ലറ്റിക്‌സ് : മെഡല്‍ പ്രതീക്ഷയുമായി സാംബ ഇന്നിറങ്ങും

Published : 9th August 2017 | Posted By: fsq

 

ദോഹ: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ന് ഖത്തര്‍. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഖത്തറിന്റെ അബ്ദുര്‍റഹ്മാന്‍ സാംബയാണ് ഇന്ന് ഫൈനില്‍ മല്‍സരിക്കാനിറങ്ങുന്നത്. തിങ്കളാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ മൂന്നാം ഹീറ്റില്‍ 48.75 സെക്കന്റില്‍ ഒന്നാമതെത്തിയാണ് സാംബ ഫൈനല്‍ പ്രവേശനം നേടിയത്. ഇന്ന് രാത്രി ഖത്തര്‍ സമയം 11.30നാണ് ഫൈനല്‍. യോഗ്യതാറൗണ്ടില്‍ സാംബക്കൊപ്പം മല്‍സരിച്ച് ഒന്നാമതെത്തിയ തുര്‍ക്കിയുടെ യസ്മാന കാപ്പല്ലോ ആണ് ഈ ഹീറ്റില്‍ രണ്ടാം സ്ഥാനം കിട്ടിയത്. അമേരിക്കയുടെ കെറോണ്‍ ക്ലെമന്റ്, നോര്‍വേയുടെ കാഴ്സ്റ്റണ്‍ വാറോം, അമേരിക്കയുടെ ടി ജെ ഹോംസ്, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കരീം ഹുസയ്ന്‍, തുര്‍ക്കിയുടെ യസ്മാനി കാപ്പല്ലോ, ഡൊമനിക്കന്‍ റിപ്പബ്ലിക്കിന്റെ യുവാന്‍ഡര്‍ സാന്റോസ്, ജമൈക്കയുടെ കിമാര്‍ മുവൈത്,   എന്നിവരാണ് ഫൈനലില്‍ സാംബക്കൊപ്പം മല്‍സരിക്കാനുണ്ടാകുക. അമേരിക്കയുടെ എറിക് ഫച്ച്, ജമൈക്കയുടെ റിക്കാര്‍ഡോ കണ്ണിംഗാം, തുര്‍ക്കിയുടെ യസ്മാനി കോപ്പല്ലോ, ഫ്രാന്‍സിന്റെ ലഡ്‌വി വയ്ല്ലന്റ്, ബ്രസീലിന്റെ മാര്‍ഷ്യോ ടെലിസ്, ഇറ്റലിയുടെ ബെഞ്ചോസ്മി ഡി ലിയോണ്‍, അര്‍ജന്റീനയുടെ ഗ്യുല്ലെര്‍മോ റഗറി എന്നിവരൊടൊപ്പമാണ് സാംബ മത്സരിച്ചത്. സാംബയുടെ ഈ വര്‍ഷത്തെ മികച്ച സമയം 48.31 ആയിരുന്നു. ഇതുതന്നെയാണ് വ്യക്തിഗത മികച്ച സമയവും. ദോഹ ഡയമണ്ട് ലീഗില്‍ 400 മീ. ഹര്‍ഡില്‍സ് 48.44 സെക്കന്റ് കൊണ്ടു പൂര്‍ത്തിയാക്കി മെഡല്‍ നേടിയ താരമാണ് അബ്ദുല്‍റഹ്മാന്‍ സാംബ. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സാസോള്‍ എന്‍ഡബ്ല്യു രാജ്യാന്തര അത്‌ലറ്റിക്‌സ് മീറ്റിങില്‍ സാംബ വിജയിച്ചിരുന്നു. 48.31സെക്കന്‍ഡിലായിരുന്നു സാംബ ഫിനിഷ് ചെയ്തത്. ഇതിനിടെ 400 മീറ്റര്‍ ഫൈനലില്‍ ഖത്തറിന്റെ അബ്ദുല്‍ഇലാഹ് ഹാറൂണ്‍ ഇന്നലെ അര്‍ധരാത്രി മല്‍സരിക്കാനിറങ്ങി.  സീസണിലെ മികച്ച വ്യക്തിഗത പ്രകടനത്തോടെയാണ് 400 മീറ്ററില്‍ ഹാറൂണ്‍ ഫൈനലിലെത്തിയത്. സെമിയില്‍ മൂന്നാം റാങ്കാണ് ഹാറൂണ് ലഭിച്ചത്. അമേരിക്കയുടെ ഫ്രെഡ് കെര്‍ലി, ബഹാമാസിന്റെ സ്റ്റീവന്‍ ഗാര്‍ഡിനര്‍, ജമൈക്കയുടെ നതാന്‍ അലന്‍, ദക്ഷിണാഫ്രിക്കയുടെ വെയ്‌ദെ വാന്‍ നീകെര്‍ക്, ബോത്‌സ്വാനയുടെ ഐസക് മക്‌വാല, ജമൈക്കയുടെ ഡെമിഷ് ഗയെ, ബോത്‌സാനയുടെ ബബോലോകി തീബി എന്നിവര്‍ക്കൊപ്പമായിരുന്നു ഹാറൂണിന്റെ മല്‍സരം. 400 മീറ്ററില്‍ 2015ലെ ഏഷ്യന്‍ ചാംപ്യനാണ് ഹാറൂണ്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക