|    Aug 18 Fri, 2017 9:58 pm
FLASH NEWS
Home   >  Pravasi   >  

ലോക അത്‌ലറ്റിക്‌സില്‍ ഖത്തറിന് വെങ്കലം

Published : 10th August 2017 | Posted By: fsq

 

ദോഹ: ലണ്ടന്‍ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഖത്തറിന് വെങ്കലം. ചൊവ്വാഴ്ച രാത്രി വൈകി നടന്ന 400 മീറ്ററില്‍ ഖത്തര്‍ താരം അബ്ദുല്‍ ഇലാഹ് ഹാറൂണാണ് രാജ്യത്തിന്റെ അഭിമാനമായത്.  ദക്ഷിണാഫ്രിക്കയുടെ വെയ്ഡി വാന്‍ നീകെര്‍ക് സ്വര്‍ണവും ബഹാമാസ് താരം സ്റ്റീവന്‍ ഗാര്‍ഡിനര്‍ വെള്ളിയും നേടി. റിയോ ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു ലണ്ടനിലും ദക്ഷിണാഫ്രിക്കന്‍ താരം. ബോത്‌സ്‌വാനയുടെ ബബോലോകി തീബെ, ജമൈക്കയുടെ നതാന്‍ അലന്‍ എന്നിവരെ പിന്നിലാക്കിയാണ് ഹാറൂണ്‍ 44.48 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ലോക ജൂനിയര്‍ ചാംപ്യനും ഏഷ്യന്‍ ചാംപ്യനുമായ ഇരുപതുകാരനായ ഹാറൂണ്‍ രാജ്യത്തിന്റെ ഭാവി താരമാകുമെന്ന സൂചനയാണ് മെഡല്‍ നേട്ടത്തിലൂടെ നല്‍കുന്നത്. സീസണിലെ മികച്ച പ്രകടനം കൂടിയാണ് ഫൈനലില്‍ ഹാറൂണ്‍ പുറത്തെടുത്തത്. അതിനിടെ, ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടില്‍ ഖത്തറിന്റെ അഹ്മദ് ബദര്‍ ഇന്നു മല്‍സരിക്കും. രാത്രി ദോഹ സമയം 7.05നന് ഗ്രൂപ്പ് എയിലാണ് ബദര്‍ മല്‍സരിക്കുക. ഇന്നലെ രാത്രി വൈകി നടന്ന 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലില്‍  ഖത്തറിന്റെ അബ്ദുര്‍ റഹ്മാന്‍ സാംബ  മത്സരിക്കാനിറങ്ങി. സെമി ഫൈനലില്‍ മൂന്നാം ഹീറ്റില്‍ 48.75 സെക്കന്‍ഡില്‍ ഒന്നാമതെത്തിയാണ് സാംബ ഫൈനല്‍ പ്രവേശനം നേടിയത്.  അമേരിക്കയുടെ കെറോണ്‍ ക്ലെമന്റ്, നോര്‍വേയുടെ കാഴ്സ്റ്റണ്‍ വാറോം, അമേരിക്കയുടെ ടി ജെ ഹോംസ്, സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ കരീം ഹുസൈന്‍, തുര്‍ക്കിയുടെ യസ്മാനി കാപ്പല്ലോ, ഡൊമനിക്കന്‍ റിപ്പബ്ലിക്കിന്റെ യുവാന്‍ഡര്‍ സാന്റോസ്, ജമൈക്കയുടെ കിമാര്‍ മുവൈത്,   എന്നിവരാണ് ഫൈനലില്‍ സാംബക്കൊപ്പം മത്സരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക