|    Jun 21 Thu, 2018 2:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പ്ഒന്നിച്ചു നടത്തുന്നത് ചെലവ് കുറയ്ക്കും: രാഷ്ട്രപതി

Published : 26th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദേശീയ സമ്മതിദായക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളെയും വിളിച്ചുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ കക്ഷികള്‍ സമവായത്തിലെത്തിയാല്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്താല്‍ രാഷ്ട്രീയ കക്ഷികള്‍ ഗൗരവപരമായി വിഷയത്തെ സമീപിച്ചാല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താമെന്ന് വിശ്വാസമുണ്ട്-അദ്ദേഹം പറഞ്ഞു.ബിജെപിയിലെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിന് നേരത്തേ പിന്തുണ നല്‍കിയിരുന്നു. 2015 ഡിസംബറില്‍ നിയമകാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയും ഇതിന് പിന്തുണ നല്‍കി റിപോര്‍ട്ട് നല്‍കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെങ്കില്‍ പത്തുലക്ഷം കോടി രൂപ കൂടുതല്‍ ആവശ്യമാണെന്നും കൂടുതല്‍ വോട്ടിങ് യന്ത്രങ്ങളും സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തേണ്ടി വരുമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss