|    Sep 23 Sun, 2018 6:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കില്ല

Published : 3rd September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുപ്പ് നേരത്തേയാക്കില്ലെന്നും കൃത്യമായ സമയത്തു തന്നെ നടക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. 2019 മെയ് 15ഓടെ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാവും. ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്ന കാര്യം പരിശോധിക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് കത്തു നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനവും അടുത്തവര്‍ഷം ആദ്യവുമായി കാലാവധി പൂര്‍ത്തിയാക്കുന്ന നാലു സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പും നടന്നേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss