|    Nov 17 Sat, 2018 5:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്‌

Published : 27th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിത്താന്‍ ഒമ്പതംഗ കോര്‍ കമ്മിറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കി. പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയും പബ്ലിസിറ്റി കമ്മിറ്റിയും നിലവില്‍ വന്നിട്ടുണ്ട്. സോണിയ ഗാന്ധി അധ്യക്ഷയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കളെ എല്ലാം നിലനിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പുതിയ കോര്‍കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണിക്ക് പുറമേ കെ സി വേണുഗോപാല്‍ എംപിയും ഇടം നേടിയിട്ടുണ്ട്. ഗുലാംനബി ആസാദ്, പി ചിദംബരം, അഹ്മദ് പട്ടേല്‍, അശോക് ഗെഹ്‌ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജെവാല എന്നിവരാണ് കോര്‍കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. പ്രകടനപത്രിക തയ്യാറാക്കാനുള്ള 19 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് ശശി തരൂര്‍ എംപിയും ബിന്ദു കൃഷ്ണയും അംഗങ്ങളാണ്. 13 അംഗ പ്രചാരണസമിതിയില്‍ കേരളത്തില്‍ നിന്ന് വി ഡി സതീശനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss