|    Nov 14 Wed, 2018 5:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ സഖ്യത്തിന്റെ ഭാഗമാവാനില്ലെന്ന് ആം ആദ്മി പാര്‍ട്

Published : 11th August 2018 | Posted By: kasim kzm

ടിന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ സംയുക്ത പ്രതിപക്ഷത്തിന്റെ ഭാഗമാവാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഒരു സഖ്യത്തിന്റെയും ഭാഗമാവില്ലെന്നു പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളിലും ഒറ്റയ്ക്കു മല്‍സരിക്കും. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പിന്തുണ തേടാതിരുന്ന കോണ്‍ഗ്രസ് എങ്ങനെ സംയുക്ത പ്രതിപക്ഷത്തെ നയിക്കുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, നരേന്ദ്രമോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട് കെജ്‌രിവാള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss