|    May 21 Mon, 2018 8:09 pm
FLASH NEWS

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി യുഡിഎഫ്

Published : 6th February 2018 | Posted By: kasim kzm

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ജില്ലാ യുഡിഎഫ് കമ്മിറ്റി വിവിധ കര്‍മപരിപാടികള്‍ക്ക് രൂപംനല്‍കി. 10ന് വൈകീട്ട് മൂന്നിന് കണ്ണൂര്‍ ഗുരുഭവനില്‍ നടക്കുന്ന നേതൃയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും. വിവിധ മേഖകളിലെ മുന്നണിയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന യോഗം, ദുര്‍ബല മേഖകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം നേതാക്കള്‍ പങ്കെടുക്കും. മാര്‍ച്ച് ഒന്നിനു മഠണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ രാപകല്‍ സമരം നടത്തും.ജില്ലയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ സിപിഎം നടത്തുന്ന അക്രമണങ്ങള്‍ക്കെതിരേ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, എം നാരായണന്‍കുട്ടി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, വി പി വമ്പന്‍, സി എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, അഡ്വ. മനോജ്, സുരേഷ് ബാബു എളയാവൂര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss