|    Dec 14 Fri, 2018 3:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ബിജെപിക്ക് അറിയാം: രാഹുല്‍ ഗാന്ധി

Published : 21st November 2018 | Posted By: kasim kzm

ചാംഫയ് (മിസോറാം): അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ആര്‍എസ്എസിനും ബിജെപിക്കും നന്നായി അറിയാമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മിസോറാമിലെ ചാംഫയില്‍ നടത്തിയ ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസും ബിജെപിയും മിസോറാമിന്റെ സംസ്‌കാരം നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
മിസോറാമില്‍ പ്രവേശിക്കാനും അതിന്റെ സംസ്‌കാരത്തെ നശിപ്പിക്കാനുമുള്ള ഏക അവസരം ഇപ്പോഴാണെന്ന് അവര്‍ മനസ്സിലാക്കുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് അവര്‍ക്കറിയാം- രാഹുല്‍ പറഞ്ഞു. ഈ മാസം 28നാണ് മിസോറാമിലെ 40 അംഗ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിസോറാമില്‍ മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷനല്‍ ഫ്രണ്ട് (എംഎന്‍എഫ്) ബിജെപിയുടെ പങ്കാളിയാണെന്നു രാഹുല്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ രണ്ടു കക്ഷികളും സഖ്യമുണ്ടാക്കും.
മിസോറാമിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഭാഷയെയും നശിപ്പിക്കാനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമത്തെ എംഎന്‍എഫ് സഹായിക്കുകയാണ്. ബിജെപിയുടെ ശിഥിലീകരണ ആശയങ്ങളെ കോണ്‍ഗ്രസ്സുകാര്‍ മാത്രമാണ് എതിര്‍ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss