|    Nov 13 Tue, 2018 3:42 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 16 സീറ്റ്

Published : 3rd November 2018 | Posted By: kasim kzm

നേടും: സര്‍വേന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് 16 സീറ്റ് നേടുമെന്ന് ബിജെപി അനുകൂല ചാനലായ റിപബ്ലിക് ടിവിയുടെ സ ര്‍വേ. എന്‍ഡിഎ ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും സര്‍വേ പറയുന്നു. ബാക്കിയുള്ള നാലു സീറ്റ് ഇടതുപക്ഷം നേടും. സിവോട്ടറിന്റെ സഹായത്തോടെയാണ് സര്‍വേ നടത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് 40.4 ശതമാനം വോട്ട് പങ്കാളിത്തം ലഭിക്കുമ്പോള്‍ ഇടതുമുന്നണിയുടേത് 29.3 ശതമാനം ആയി കുറയും. അതേസമയം, അക്കൗണ്ട് തുറക്കില്ലെങ്കിലും 17.5 ശതമാനം വോട്ട് പങ്കാളിത്തത്തോടെ ബിജെപി നയിക്കുന്ന എന്‍ഡിഎ മികച്ച പ്രകടനം നടത്തുമെന്നും സര്‍വേ പറയുന്നു. നവംബറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്തു സംഭവിക്കുമെന്നാണ് സീവോട്ടറിന്റെ സഹായത്തോടെ റിപബ്ലിക് ടിവി അന്വേഷിച്ചത്.
മറ്റു സംസ്ഥാനങ്ങളിലെ പ്രവചനം: ഉത്തരാഖണ്ഡ്: എ ന്‍ഡിഎ 5. ജമ്മുകശ്മീര്‍: എ ന്‍ഡിഎ 2, യുപിഎ 2, പിഡിപി 1. ഡല്‍ഹി: എന്‍ഡിഎ 7. ഹരിയാന: എന്‍ഡിഎ 6, യുപിഎ 3, മറ്റുള്ളവര്‍ 1. ഛത്തീസ്ഗഡ്: എന്‍ഡിഎ 10, യുപിഎ 1. പഞ്ചാബ്: യുപിഎ 12, എ ന്‍ഡിഎ 1. ജാര്‍ഖണ്ഡ്: എന്‍ഡിഎ 6, യുപിഎ 7, ജെവിഎം 1. അസം: യുപിഎ 9, എന്‍ഡിഎ 4, എഐയുഡിഎഫ് 1. തെലങ്കാന: യുപിഎ 8, ടിആര്‍എസ് 7, എന്‍ഡിഎ 1, മജ്‌ലിസ് 1. ഒഡീഷ: എന്‍ഡിഎ 12, യുപിഎ 3, മറ്റുള്ളവര്‍ 6. രാജസ്ഥാ ന്‍: എന്‍ഡിഎ 17, യുപിഎ 8. ആന്ധ്രപ്രദേശ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് 20, ടിഡിപി 5. ഗുജറാത്ത്: എന്‍ഡിഎ 24, യുപിഎ 2. കര്‍ണാടക: എന്‍ഡിഎ 18, യുപിഎ 7. മധ്യപ്രദേശ്: എന്‍ഡിഎ 22, യുപിഎ 7. തമിഴ്‌നാട്: ഡിഎംകെ 29, അണ്ണാ ഡിഎംകെ 9, എന്‍ഡിഎ 1. ബിഹാര്‍: എന്‍ഡിഎ 34, യുപിഎ 6. പശ്ചിമബംഗാള്‍: തൃണമൂല്‍ 32, എന്‍ഡിഎ 9, യുപിഎ 1. മഹാരാഷ്ട്ര: എന്‍ഡിഎ 23, യുപിഎ 14, എന്‍സിപി 6, ശിവസേന 5. ഉത്തര്‍പ്രദേശ്: എന്‍ഡിഎ 31, യുപിഎ 5, മറ്റുള്ളവര്‍ 44. മണിപ്പൂര്‍: എ ന്‍ഡിഎ 2. മേഘാലയ: എന്‍ഡിഎ 1, യുപിഎ 1. മിസോറം: എംഎല്‍എഫ് 1. നാഗാലാന്‍ഡ്: എന്‍ഡിഎ 1. പുതുച്ചേരി: യുപിഎ 1. സിക്കിം: എന്‍ഡിഎ 1. ത്രിപുര: എന്‍ഡിഎ 2. ലക്ഷദ്വീപ്: യുപിഎ 1.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss